
ഹൈദരാബാദ് : വന്ദേഭാരത് ട്രെയിൻ ബോംബ് വച്ച് തകർക്കുമെന്ന് റെയിൽവേയ്ക്ക് അജ്ഞാതരുടെ ഭീഷണിക്കത്ത്. സെക്കന്തരാബാദിലെ റെയിൽപ്പാളത്തിൽ ബോംബ് വച്ച് ട്രെയിൻ തകർക്കുമെന്നും ആക്രമണം ഒഴിവാക്കാൻ റെയിൽവേ രണ്ടുകോടി രൂപ നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു, ജിഹാദികൾ എന്ന് അവകാശപ്പെടുന്ന അജ്ഞാതർ ഹൈദരാബാദിലെ ഒരു അഭിഭാഷകന്റെ വിലാസത്തിലേക്കാണ് ഭീഷണിക്കത്ത് അയച്ചത്. റെയിൽവേ ജനറൽ മാനേജരുടെ അക്കൗണ്ടിൽ രണ്ടുകോടി രൂപ നിക്ഷേപിക്കണമെന്നും സ്ഫോടനത്തിലൂടെ 250 പേരെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും കത്തിൽ പറയുന്നു.
ഷോയിബ്, ഷംഷീർ, നിസാമി എന്നീ പേരുകളാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം ഇത് വ്യാജഭീഷണിക്കത്ത് എന്നാണ് റെയിൽവേയുടെ പ്രതികരണം. പ്രതികൾ പണം സ്വീകരിക്കാൻ എന്തിനാണ് വിലാസം രേഖപ്പെടുത്തിയത് എന്നാണ് റെയിൽവേയുടെ ചോദ്യം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |