
കാസർകോട്: തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടുന്നതിനെതിരെ പറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറവി രോഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 42 വർഷം സി.പി.എമ്മിന്റെ ഭാഗമായി അവരെ ഒരുമിച്ചു കൊണ്ടുപോയപ്പോൾ ഗോവിന്ദന് അവരിൽ വർഗീയത കാണാൻ കഴിഞ്ഞിട്ടില്ല. ഗോവിന്ദൻ നിരവധി തവണ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആളാണ്. പിണറായി വിജയനും പിന്തുണ തേടിയിട്ടുണ്ട്. പരസ്യമായി വേദി പങ്കിട്ടിട്ടുണ്ട്. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ മാത്രം എങ്ങനെയാണ് വർഗീയ കക്ഷിയാകുന്നത്. ജമാഅത്തെ ഇസ്ലാമി വർഗീയ കക്ഷിയാണെന്ന സമസ്തയുടെ പ്രമേയം അവരുടെ സ്വാതന്ത്ര്യമാണ്. ഓരോ സംഘടനകളുടെയും അഭിപ്രായത്തിനെല്ലാം പ്രതിപക്ഷ നേതാവ് പ്രതികരണം നടത്തേണ്ടതില്ല.
പിണറായി വിജയൻ പറഞ്ഞ 110 എന്നത് തോൽക്കുമ്പോൾ ഓടുന്ന സ്പീഡാണ്. കേരളത്തിന്റെ ഭാവി ചർച്ച ചെയ്യുന്നതാണ് പുതുയുഗ യാത്രയെന്ന് 30 ദിവസം കഴിഞ്ഞാൽ ഗോവിന്ദന് മനസിലാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |