SignIn
Kerala Kaumudi Online
Sunday, 08 February 2026 9.58 PM IST

വിറപ്പിച്ച് കീഴടങ്ങി അമേരിക്ക; ട്വന്റി 20 ലോകകപ്പിന് ജയത്തോടെ തുടക്കമിട്ട് ഇന്ത്യ

Increase Font Size Decrease Font Size Print Page
ind-won

മുംബയ്: ഐസിസി മെന്‍സ് ട്വന്റി 20 ലോകകപ്പിന് ജയത്തോട് തുടക്കമിട്ട് നിലവിലെ ചാമ്പ്യന്‍മാര്‍. അമേരിക്കയെ 29 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സിനുള്ള അമേരിക്കന്‍ മറുപടി 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സില്‍ അവസാനിച്ചു. മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ ഇന്ത്യയെ പിടിച്ചുകെട്ടിയ അമേരിക്കന്‍ സംഘത്തിന് പക്ഷേ ബാറ്റിംഗില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

വിജയലക്ഷ്യം പിന്തുടര്‍ന്ന അമേരിക്കയുടെ തുടക്കം മോശമായിരുന്നു. 13 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഈ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഇന്നിംഗിസിന്റെ ഒരു ഘട്ടത്തിലും അമേരിക്കയ്ക്ക് കഴിഞ്ഞില്ല. ശുഭം രാഞ്ജനെ 37(22), സഞ്ജയ് കൃഷ്ണമൂര്‍ത്തി 37(31), മിലിന്ദ് കുമാര്‍ 34(34) എന്നിവര്‍ മാത്രമാണ് അമേരിക്കന്‍ നിരയില്‍ പിടിച്ചുനിന്നത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് രണ്ടാം ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായി. ഇഷാന്‍ കിഷന്‍ 20 (16), അഭിഷേക് ശര്‍മ 0(1), തിലക് വര്‍മ 25 (16), ശിവം ദുബെ 0(1), റിങ്കു സിംഗ് 6(14), ഹാര്‍ദിക് പാണ്ഡ്യ 5(6) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 77ന് ആറ് എന്ന നിലയിലേക്ക് വീഴുകയായിരുന്നു ഇന്ത്യ. അകസര്‍ പട്ടേല് 14(11) നായകനൊപ്പം ഏഴാം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അര്‍ഷ്ദീപ് സിംഗ് നാല് റണ്‍സ് നേടി പുറത്തായി.

പത്ത് ഫോറും നാല് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു സൂര്യകുമാര്‍ യാദവിന്റെ 84* (49) ഇന്നിംഗ്സ്. അവസാന ഓവറില്‍ മാത്രം 21 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. രണ്ട് വീതം ഫോറും സിക്സും ഈ ഓവറില്‍ താരം നേടി. നാല് വിക്കറ്റ് പിഴുത ദക്ഷിണാഫ്രിക്കന്‍ വംശജനായ മീഡിയം പേസര്‍ ഷാഡ്ലി വാന്‍ ഷാല്‍ക്വിക്കാണ് ഇന്ത്യയെ തകര്‍ത്തത്. ഹര്‍മീത് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അലി ഖാന്‍, മുഹമ്മദ് മുഹ്സിന്‍, എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

TAGS: NEWS 360, SPORTS, INDIA VS USA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.