SignIn
Kerala Kaumudi Online
Sunday, 08 February 2026 1.50 AM IST

ഇന്നും കൂടി ജയിച്ചാൽ സന്തോഷത്തിന്റെ ട്രോഫി

Increase Font Size Decrease Font Size Print Page
santosh-trophy

സന്തോഷ്ട്രോഫി ഫുട്ബാൾ ഫൈനലിൽ കേരളം ഇന്ന് സർവീസസിനെ നേരിടുന്നു

ദിബ്രുഗഡ് : എട്ടാമതും സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം കേരളത്തിലേക്കെത്താൻ വേണ്ടത് ഒരു ജയം കൂടി മാത്രം. അതും ഈ ടൂർണമെന്റിൽ തങ്ങളെ തോൽപ്പിച്ച ഏക ടീമായ സർവീസസിനെതിരെ. ഇന്നുച്ചയ്ക്ക് സിലാപത്തർ സ്റ്റേഡിയത്തിൽ സന്തോഷ്ട്രോഫി ഫൈനലിന് ബൂട്ടുകെട്ടിയിറങ്ങുമ്പോൾ ജി. സഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് സ്വപ്നം കാണാൻ കിരീടമല്ലാതൊന്നുമില്ല.

ഗ്രൂപ്പ് ബിയിലെ അഞ്ച് മത്സരങ്ങളിൽ മൂന്നും ജയിച്ച് 10 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായി അവസാന എട്ടിലേക്ക് എത്തിയ കേരളം ക്വാർട്ടറിൽ ആതിഥേയരായ അസാമിനെയും സെമിയിൽ പഞ്ചാബിനെയും തകർത്താണ് കലാശക്കളിക്ക് ടിക്കറ്റെടുത്തിരിക്കുന്നത്. അതേസമയം കേരളമുൾപ്പെട്ട ഗ്രൂപ്പിലെ നാലാം സ്ഥാനക്കാരായി ക്വാർട്ടറിലേക്ക് കടന്ന സർവകസസ് അവിടെ പശ്ചിമബംഗാളിനെയും സെമിയിൽ റെയിൽവേയ്സിനെയുമാണ് കീഴടക്കിയത്.

മുഹമ്മദ് അജ്സൽ, പി.ടി മുഹമ്മദ് റിയാസ്, മുഹമ്മദ് സിനാൻ, വിഘ്നേഷ്, ക്യാപ്ടൻ സഞ്ജു, സജീഷ്, മുഹമ്മദ് റിയാസ്, അർജുൻ തുടങ്ങിയവരുടെ മികച്ച പ്രകടനമാണ് കേരളത്തിന് കരുത്തുപകരുന്നത്. അജ്സൽ ടൂർണമെന്റിൽ ഇതുവരെ അഞ്ചുഗോളുകൾ നേടിക്കഴിഞ്ഞു. റിയാസ് മൂന്നും. ഒത്തിണക്കമുള്ള കളിയാണ് കേരളത്തിന്റെ പ്ളസ് പോയിന്റ്. ആസൂത്രണ മികവും കൃത്യതയാർന്ന പാസുകളും സെറ്റ് പീസുകൾ ഫലപ്രദമാക്കാനുള്ള പാടവവും കേരളത്തെ വേറിട്ടുനിറുത്തുന്നു. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിലാണ് കേരളം സർവീസസിനോട് തോറ്റത്. ക്വാർട്ടർ ഫൈനൽ ഉറപ്പാക്കിയിരുന്നതിനാൽ ആ മത്സരത്തിൽ കേരളം അത്ര പ്രാധാന്യം നൽകിയിരുന്നില്ല. എന്നിട്ടും ഒരു ഗോൾ മാത്രമാണ് സർവീസസിന് നേടാനായത്. പക്ഷേ ആ ഒരൊറ്റ ജയം അവരെ ക്വാർട്ടറിലേക്ക് കയറ്റിവിട്ടു. സ്ട്രൈക്കർ അഭിഷേ് പവാർ,സഹീർ ഖാൻ,റോഷൻ പന്ന,ബ്രിജേഷ് ഗിരി തുടങ്ങിയവരാണ് സർവീസസിന്റെ തുറുപ്പുചീട്ടുകൾ.

ഫൈനലിലേക്കുള്ള വഴി

കേരളം

ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ 3-1ന് ജയം

തുടർന്ന് റെയിൽവേയ്സുമായി 1-1ന് സമനില

ഒഡിഷയ്ക്ക് എതിരെ 1-0ത്തിന് വിജയവുമായി തിരിച്ചുവരവ്

മേഘാലയയെ തകർത്തത് 3-0ത്തിന്

സർവീസസിനോട് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി

ക്വാർട്ടറിൽ അസാമിനെ തകർത്ത് 3-0ത്തിന്

സെമിയിൽ പഞ്ചാബിനെ പറപ്പിച്ചത് 4-0ത്തിന്

1.30 pm മുതൽ ഫിഫ +ൽ ലൈവ്

TAGS: NEWS 360, SPORTS, SANTOSH TROPHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.