
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി.ബസിൽ ലെെംഗിക പീഡനം നടത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെ തുടർന്നായിരുന്നു ദീപക്ക് ജീവനൊടുക്കിയത്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ചോദ്യാവലി തയ്യാറാക്കി ഷിംജിതയെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.ഇന്നലെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റുചെയ്തത്. ദീപക് ആത്മഹത്യ ചെയ്യാൻ കാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |