SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.56 PM IST

വിദ്യാർത്ഥിയെ സഹപാഠികൾ  മർദ്ദിക്കുന്ന ദൃശ്യം പുറത്ത്

Increase Font Size Decrease Font Size Print Page
v

മാനന്തവാടി: വയനാട്ടിൽ വിദ്യാർത്ഥിയെ സഹപാഠികൾ കൂട്ടം ചേർന്ന് മർദ്ദിക്കുന്ന ദൃശ്യം പുറത്ത്. വാളാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മൂന്നാഴ്ച മുമ്പാണ് സംഭവം നടന്നതെന്നാണ് സൂചന. വിദ്യാർത്ഥിയെ നാലുപേർ ബാത്ത് റൂമിലേക്ക് വിളിച്ചുവരുത്തി മർദ്ദിക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. അടിച്ച് നിലത്തിട്ട് ചവിട്ടുമ്പോൾ ഒരു വിദ്യാർത്ഥി ഡാൻസ് കളിക്കുകയും മറ്റൊരു വിദ്യാർത്ഥി സംഭവം വീഡിയോയിൽ പകർത്തുകയുമായിരുന്നു. അതേസമയം, ശനിയാഴ്ചയാണ് സംഭവം ശ്രദ്ധയിൽ പെട്ടതെന്നും തിങ്കളാഴ്ച രക്ഷിതാക്കളെ വിളിച്ചു വരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY