SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.11 PM IST

വാംപയറായി രഞ്ജിത് സജീവും ഐശ്വര്യ രാജും

Increase Font Size Decrease Font Size Print Page
ss

ഹാഫ് സെക്കന്റ് ലുക്ക് അമല പോൾ, രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംജാദ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ വാംപയർ ത്രില്ലർ ചിത്രം ഹാഫ് സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഗോളത്തിലൂടെ ശക്തമായ അരങ്ങേറ്റം കുറിച്ച സംജാദ്, വാംപയർ മിത്തോളജിയുടെ പശ്ചാത്തലത്തിൽ റിവഞ്ച്, സർവൈവൽ , ഐഡൻ്റിറ്റി എന്നീ പ്രമേയങ്ങളുടെ പശ്ചാത്തലത്തിലാണ് ഫാഫ് ഒരുക്കുന്നത്. ചിത്രത്തിൽ പ്രതിഫലിക്കാൻ പോകുന്ന സംഘർഷങ്ങളും, മിസ്റ്ററിയുംഎല്ലാം പോസ്റ്ററിൽ നിറഞ്ഞു നിൽക്കുന്നു. രഞ്ജിത് സജീവും ഐശ്വര്യ രാജും വാംപയർ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ അമല പോൾ മറ്റൊരു വേഷത്തിലെത്തുന്നു. 'ഗോളം’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മാതാക്കളായ ആൻ സജീവും സജീവ് പി .കെ യും, സംവിധായകൻ സംജാദും വീണ്ടും ഒരുമിക്കുന്നു.സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥും ചേർന്നാണ് തിരക്കഥ . ഹോളിവുഡിലെ പ്രശസ്ത സ്റ്റണ്ട് വിദഗ്ധൻ വെരി ട്രൈ യുലിസ്മാൻ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് .പപ്പിനുവാണ് ഛായാഗ്രഹണം. മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും മോഹൻദാസ് പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിക്കുന്നു. മിഥുൻ മുകുന്ദനാണ് സംഗീതം. ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി, പി .ആർ. ഒ-എ. എസ്. ദിനേശ്.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY