
ചെന്നൈ: ട്വന്റി20 ലോകകപ്പിൽ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുന്ന മത്സരങ്ങളിൽ വിസിലിന് അപ്രതീക്ഷിത വിലക്ക്. ഇന്ന് ചെപ്പോക്കിൽ ന്യൂസിലാൻഡും അഫ്ഗാനിസ്ഥാനും തമ്മിൽ നടന്ന ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ സ്റ്റേഡിയത്തിൽ വിസിലുമായി പോകാൻ ആരെയും പൊലീസ് അനുവദിച്ചില്ല. നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) തിരഞ്ഞെടുപ്പ് ചിഹ്ന്നമാണ് വിസിൽ. തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നത് കണക്കിലെടുത്താണ് സ്റ്റേഡിയത്തിൽ വിസിലിന് വിലക്കേർപ്പെടുത്തിയതെന്നാണ് വിവരം. സ്റ്റേഡിയത്തിന് സമീപമുള്ള കടകളിൽ വിസിൽ വിൽക്കുന്നത് പൊലീസ് വിലക്കിയെന്നും റിപ്പോർട്ടുണ്ട്. അതേസമയം സ്റ്റേഡിയത്തിലെ വിസിൽ നിരോധനത്തിൽ ഒരു പങ്കുമില്ലെന്ന് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലും ബി.സി.സി.ഐയും തമിഴ്ന്ട് ക്രിക്കറ്റ് അസോസിയേഷനും വ്യക്തമാക്കി.
ഐ.പി.എല്ലിൽ തമിഴ്നാട്ടിൽ നിന്നുള്ള ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുദ്രാവാക്യം തന്നെ വിസിൽ പോട് (വിസിലടിക്കൂ) എന്നാണ്.വിസിൽ പോട് എന്ന പേരിൽ ഔദ്യോഗിക ഗാനവും അവർക്കുണ്ട്. ചെന്നൈ വേദിയാകുന്ന മത്സരങ്ങളിൽ വലിയതോതിൽ വിസിലൊച്ച മുഴങ്ങാറുമുണ്ട്.
അതേസമയം ചെപ്പോക്കിൽ വിസിൽ നിരോധിച്ചതിനെതിരെ ടി.വി.കെ രംഗത്തെത്തി. ലോകമെമ്പാടും ഫുട്‌ബോൾ ഉൾപ്പെടെയുള്ള മത്സരങ്ങളിൽ കാണികൾ വിസിൽ മുഴക്കാറുണ്ട്. അത് വളരെ രസകരമാണ്. ഒരു വിസിൽ എന്നാൽ ഒരു ഫൗൾ ഗെയിം നിർത്തുക എന്നും അർത്ഥമാക്കുന്നുണ്ട്. ഈ തമിഴ്നാട് സർക്കാർ ഫൗളുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ടി.വി.കെ വക്താവ് ഫെലിക്സ് ജെറാൾഡ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
കേരള കൗമുദി ശാലോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് റിസേർച്ചുമായി നെന്മാറ നേതാജി മെമ്മോറിയൽ