SignIn
Kerala Kaumudi Online
Monday, 09 February 2026 4.30 AM IST

അന്താരാഷ്ട്ര ഗവേഷണ സഹകരണത്തിന് തുടക്കം

Increase Font Size Decrease Font Size Print Page
photo-

ചെറുതുരുത്തി: ആയുർവേദ ചികിത്സാരംഗത്ത് അന്താരാഷ്ട്രതലത്തിലുള്ള ഗവേഷണ സഹകരണത്തിന് തുടക്കമായി. പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്തും ജർമ്മനിയിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റി ഒഫ് ഡ്യൂസ്ബർഗ് എസ്സൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. തോമസ് റാംപും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഡ്യൂസ് ബർഗ് എസ്സെൻ ജർമ്മൻ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെയുള്ള ഗവേഷണം കേരളത്തിലെ ആയുർവേദ കോളേജുകളിൽ ആദ്യമായാണ് റ്യൂമറ്റോയിഡ് ആർത്രൈറ്റിസ് രോഗത്തിന്റെ ആയുർവേദ ചികിത്സാ സാദ്ധ്യതകളെക്കുറിച്ചുള്ള ഗവേഷണപഠനം നടക്കുന്നത്.
ചെറുതുരുത്തി പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ ഡോ. ശ്യാൽ കുമാർ (ഹെഡ് ഓഫ് ദ ഡിപ്പാർട്ട്‌മെന്റ് ഒഫ് ആയുർവേദ, ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇന്ത്യൻ മെഡിസിൻ, ഡ്യൂസ് ബർഗ് എസ്സെൻ യൂണിവേഴ്‌സിറ്റി, ജർമനി), പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജിജി മാത്യു, പി.ജി. സ്റ്റഡീസ് ഡീൻ ഡോ. പി.രതീഷ്, ഡോ. അനു മാത്യൂ, ഡോ. അനന്തലക്ഷ്മി, ഡോ. ശരണ്യ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.