ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ദ്വിദിന സഹവാസ ക്യാമ്പ് 'മഴവില്ല് 2026 ' സംഘടിപ്പിച്ചു. എരമംഗലം ജി. എൽ. പി സ്കൂളിൽ നടന്ന സഹവാസ ക്യാമ്പ് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗൾ ദാസ് ത്രിവേണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സമീറ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ഷണ്മുഖൻ പാലാഞ്ചേരി, യു.കെ. സിറാജ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ വൈശാഖ് കണ്ണോറ, അബ്ദുൽ അസീസ് , സതീഷ് ചന്ദ്രൻ, അരുൺലാൽ, ടി.സി. ശ്രീജ എന്നിവർ പ്രസംഗിച്ചു. സഹവാസ ക്യാമ്പിൽ ശാസ്ത്ര പരീക്ഷണങ്ങൾ, മാജിക് ഷോ, നാടകക്കളരി, പാവ നാടകം, നാടൻ പാട്ട്, ഫീൽഡ് ട്രിപ്പ് എന്നിവ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |