
മാന്നാർ: മുൻ എം.എൽ.എ യും കോൺഗ്രസ് നേതാവുമായിരുന്ന എം.മുരളിയുടെ നിര്യാണത്തിൽ യു.ഡി.എഫ് മാന്നാർ മണ്ഡലം കമ്മറ്റി അനുശോചിച്ചു. മാന്നാർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ കൂടിയ അനുസ്മരണ സമ്മളനം കെ.പി.സി.സി നിർവാഹക സമിതിയംഗം മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരന്റെ ഏതു വിഷയത്തിലും ഉടൻ തന്നെ പരിഹാരം കണ്ടെത്തുന്നതിൽ കൃത്യത പുലർത്തിയ നല്ലൊരു വ്യക്തിത്വത്തെയാണ് എം.മുരളിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മാന്നാർ അബ്ദുൽ ലത്തീഫ് പറഞ്ഞു. യു.ഡി.എഫ് മാന്നാർ മണ്ഡലം കമ്മിറ്റി ചെയർമാൻ ടി.കെ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജന.സെക്രട്ടറി സണ്ണി കോവിലകം, യു.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവീനർ അഡ്വ.നാഗേഷ് കുമാർ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന.സെക്രട്ടറി ഷാജി കുരട്ടിക്കാട്, യു.ഡി.എഫ് മാന്നാർ മണ്ഡലം കൺവീനർ എ.കെ.മിർസാദ്, കേരള കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ചാക്കോ കയ്യത്ര തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |