
സേലം: തമിഴക വെട്രി കഴകം (ടി.വി.കെ) അദ്ധ്യക്ഷൻ വിജയ് പങ്കെടുക്കുന്ന സേലത്തെ പൊതുയോഗത്തിന് ഉപാധികളോടെ പൊലീസ് അനുമതി നൽകി. 13ന് ഉച്ചയ്ക്ക് 12നും വൈകിട്ട് മൂന്നിനുമിടെ യോഗം നടത്താനാണ് അനുമതി. 5000ത്തോളം പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. വിജയ് എത്തുമ്പോൾ ഗതാഗതക്കുരുക്കുണ്ടാകാൻ പാടില്ലെന്നും ക്രമസമാധാനം ഉറപ്പാക്കണമെന്നും കർശന നിർദ്ദേശമുണ്ട്. കരൂർ ദുരന്തത്തിനു ശേഷം ടി.വി.കെയ്ക്ക് റാലി നടത്താൻ അനുമതി നൽകിട്ടില്ല. പൊതുയോഗങ്ങളാണ് അതിനുശേഷം നടത്തിയിട്ടുള്ളത്.
എം.ജി.ആറിന്റെ
പിൻഗാമി അവകാശവാദം
എം.ജി.ആറിന്റെ രാഷ്ട്രീയ പിൻഗാമി താനാണെന്ന അവകാശവാദം ശക്തമാക്കാനാണ് വിജയ് ശങ്കരഗിരി തെരഞ്ഞെടുത്തത്. എം.ജി.ആറിന്റെ പിൻഗാമിയായി അണ്ണാ ഡി.എം.കെ തലപ്പത്തെത്തിയ ജയലളിതയുടെ സേലത്തെ സ്ഥിരം വേദിയായിരുന്നു ഇത്. അണ്ണാ ഡി.എം.കെയ്ക്ക് ശക്തമായ സ്വാധീനമുള്ള മേഖലയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |