
കുട്ടനാട് : എടത്വ മാലിയിൽ ജൂവലറി ഉടമ മരിയാപുരം എം. കെ.ജോർജ് (അപ്പച്ചൻ, 72) നിര്യാതനായി. ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ എടത്വാ യൂണിറ്റ് പ്രസിഡന്റായിരുന്നു. സംസ്ക്കാരം ഇന്ന് രാവിലെ 11.30ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ . ഭാര്യ : ക്ലാരമ്മ (മുഹമ്മ യോഗ്യാവീട്ടിൽ). മക്കൾ :ജിം, ജിലു, ജിംസി . മരുമക്കൾ: ആൻസി, ഫിലിപ്പ് കുട്ടി, ടോമി. പരേതനോടുള്ള ആദരസൂചകമായി എടത്വയിൽ ഇന്ന് കടകൾക്ക് അവധിയായിരിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ.ആർ.ഗോപകുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
