
ന്യൂഡൽഹി : ഒരു സംസ്ഥാനത്തും വോട്ടർ പട്ടിക സമഗ്ര പരിഷ്കരണ (എസ്.ഐ.ആർ) നടപടികൾ തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. കോടതി ആവശ്യമായ ഉത്തരവും ഇടക്കാല നിർദ്ദേശങ്ങളും പുറപ്പെടുവിക്കും. എന്നാൽ എസ്.ഐ.ആർ നടപടികൾ പൂർത്തിയാക്കുന്നതിൽ തടസമുണ്ടാക്കാൻ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളും ഇക്കാര്യം വ്യക്തമായി മനസിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ബംഗാളിലെ എസ്.ഐ.ആർ നടപടികളിലെ ക്രമക്കേടുകൾ സംബന്ധിച്ചുള്ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ബംഗാളിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ പ്രക്രിയയുടെ സമയം നീട്ടാനും സുപ്രീംകോടതി നിർദ്ദേശിച്ചു.
രേഖകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാക്കുന്നതിന് ഒരാഴ്ച കൂടി സമയം നീട്ടി നൽകാനാണ് സുപ്രിംകോടതിയുടെ നിർദ്ദേശം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം അംഗീകരിച്ചാണ് നടപടി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങളിൽ ബംഗാൾ ഡി.ജി.പിയോടും കോടതി വിശദീകരണം തേടി. ആക്രമണങ്ങളിൽ നടപടിയെടുത്തില്ലെന്ന കമ്മിഷന്റെ അപേക്ഷയിലാണ് നടപടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |