
വിദേശ രാജ്യങ്ങളില്‍ ജോലി ലഭിച്ചാല്‍ അവിടുത്തെ പൗരത്വം സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്നത്തെ തലമുറയിലെ നല്ലൊരു വിഭാഗവും. ജോലി ലഭിച്ചത് അമേരിക്ക പോലുള്ള സമ്പന്ന രാജ്യങ്ങളിലാണെങ്കില്‍ ഈ ശ്രമം ശക്തമായി പലരും മുന്നോട്ട് കൊണ്ട് പോകും. എന്നാല്‍ വ്യത്യസ്തമായ ഒരു അനുഭവമാണ് ഒരു യുവാവിന്റേത്. വാര്‍ഷിക ശമ്പളം കോടികളായിരുന്നിട്ടും ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരാനായിരുന്നു ഉജ്ജ്വല്‍ ചന്ദ എന്ന സോഫ്റ്റ്‌വെയര്‍ ഡെവലപ്പറുടെ തീരുമാനം.
അമേരിക്കയിലെ സിയാറ്റില്‍ മൈക്രോസോഫ്റ്റ് കമ്പനിയിലായിരുന്നു യുവാവിന് ജോലി. വാര്‍ഷിക ശമ്പളം 2.26 കോടി രൂപയ്ക്ക് അടുത്തും. അവിടെ നിന്ന് ഡല്‍ഹിയിലേക്ക് മാറി. എന്നാല്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയത് തനിക്ക് സാമ്പത്തികമായി വലിയ മെച്ചം ഉണ്ടാക്കിയെന്നാണ് യുവാവ് അവകാശപ്പെടുന്നത്. അതിന്റെ കാരണം സഹിതം വിശദീകരിക്കുന്നുമുണ്ട്. നാട്ടിലേക്ക് മടങ്ങുകയും സ്വന്തം വീട്ടില്‍ താമസം തുടങ്ങുകയും ചെയ്തതോടെ അദ്ദേഹം വാടകയ്ക്കായി ചെലവാക്കിയിരുന്ന തുകയില്‍ 80 ശതമാനം കുറവുണ്ടായി.
ഇതോടെ അദ്ദേഹത്തിന്റെ സമ്പാദ്യ നിരക്ക് 90 ശതമാനമായി ഉയര്‍ന്നു. റെസ്റ്റോറന്റുകളില്‍ പോകുമ്പോള്‍ ഭക്ഷണത്തിന്റെ വില നോക്കാതെ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യം ഇത് നല്‍കിയെന്നും ഉജ്ജ്വല്‍ പറയുന്നു.
സാമ്പത്തിക നേട്ടത്തിനപ്പുറം ജീവിതത്തിന്റെ ഗുണനിലവാരത്തിലും വലിയ പുരോഗതിയുണ്ടായി. സിയാറ്റിലിലെ തണുപ്പുകാലത്തെ ഏകാന്തതയും മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ സാധിച്ചു. ഇപ്പോള്‍ എല്ലാ വൈകുന്നേരവും മാതാപിതാക്കളോടൊപ്പം ചായ കുടിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും തനിക്ക് കഴിയുന്നുവെന്നും യുവാവ് പറയുന്നു.സോഫ്റ്റ്വെയര്‍ ഡെവലപ്പമെന്റ് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നുവെന്നും, അമേരിക്കയിലെ ജോലി വിട്ടത് 'യഥാര്‍ത്ഥത്തില്‍ ജീവിക്കാനാണെന്നും' ഉജ്ജ്വല്‍ വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |