SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.33 PM IST

ദീപുവിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകും

Increase Font Size Decrease Font Size Print Page
a

ആൾക്കൂട്ടം കൊലപ്പെടുത്തിയ ദീപു ചന്ദ്ര ദാസിന്റെ കുടുംബത്തിന് വീട് നിർമിക്കാൻ ഇടക്കാല സർക്കാർ 25 ലക്ഷം ടാക്ക( ബംഗ്ലാദേശ് കറൻസി) പ്രഖ്യാപിച്ചു. ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം ഡിസംബർ 18നാണ് ദീപുവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി മരത്തിൽ കെട്ടിയിട്ട് തീവെക്കുകയുമായിരുന്നു.കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു ദീപു.അദ്ദേഹത്തിന്റെ കുടുംബത്തിന് ദീർഘകാലത്തേക്ക് സാമ്പത്തിക സഹായം നൽകുമെന്നും ഇടക്കാല സർക്കാർ അറിയിച്ചിരുന്നു.കുടുംബത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താനാണ് വീട് നിർമാണത്തിനായി 25 ലക്ഷം പ്രഖ്യാപിച്ചത്.യു.എൻ.ഒയുടെ മേൽനോട്ടത്തിൽ കുടുംബത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നാഷണൽ ഹൗസിംഗ് അതോറിറ്റിയാണ് വീട് നിർമിച്ച് നൽകുക.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY