
ഗാന്ധിനഗർ: അദാനി നൽകിയ മാനനഷ്ട കേസിൽഫ്രീലാൻസ് മാദ്ധ്യമപ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവുശിക്ഷ. ഗുജറാത്ത് ഗാന്ധിനഗറിലെ മജിസ്ട്രേറ്റ് കോടതിയാണ് തടവുശിക്ഷ വിധിച്ചത്. അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (എ.ഇ.എൽ) നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിലാണിത്.
കമ്പനിയുടെയും അദാനി ഗ്രൂപ്പിന്റെയും സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ലക്ഷ്യമിട്ട് രവി തെറ്റായതും അപകീർത്തികരവുമായ പ്രസ്താവനകൾ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കേസ്. ദി വയർ,ന്യൂസ് ക്ലിക്ക്,ജനത കാ റിപ്പോർട്ട് എന്നീ വാർത്താ വെബ്സൈറ്റുകളിൽ പതിവായി ലേഖനങ്ങൾ എഴുതുന്ന ആളാണ് രവി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |