SignIn
Kerala Kaumudi Online
Tuesday, 21 April 2026 4.45 PM IST

പണിമുടക്ക്: 650 കേന്ദ്രങ്ങളിൽ പ്രതിഷേധം

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: ഇന്ന് അർദ്ധരാത്രി ആരംഭിക്കുന്ന 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്കിൽ കേരളത്തിന്റെ സമസ്തമേഖലയും സ്തംഭിപ്പിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ജനറൽ കൺവീനറും സി.ഐ.ടി.യു ജനറൽ സെക്രട്ടറിയുമായ എളമരം കരീം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാളെ 650 കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. വ്യവസായ, കാർഷിക, വാണിജ്യ, വ്യാപാര മേഖലകൾ നിശ്ചലമാകും. കടകമ്പോളങ്ങൾ അടയും. വാഹനങ്ങൾ നിരത്തിലിറങ്ങില്ല. കേന്ദ്ര ബഡ്ജറ്റിലെ ജനവിരുദ്ധ നിർദേശങ്ങൾകൂടി പരിഗണിച്ചാൽ എല്ലാവരും യാത്രകളൊഴിവാക്കി പണിമുടക്കുമായി സഹകരിക്കണമെന്ന് എളമരം കരിം അഭ്യർത്ഥിച്ചു.

തിരുവനന്തപുരത്ത് 29 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. തലസ്ഥാനത്ത് മ്യൂസിയം ജംഗ്ഷനിലാരംഭിക്കുന്ന പ്രകടനം ലോക്ഭവനു മുന്നിൽ സമാപിക്കും. കെ.എൻ ഗോപിനാഥ്, കെ.എസ് സുനിൽകുമാർ (സി.ഐ.ടി.യു), എം.ജി രാഹുൽ (എ.ഐ.ടി.യു.സി), സ്വീറ്റാ ദാസൻ (സേവ) എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.