SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.49 PM IST

45 ദിവസത്തെ അവസാന ഷെഡ്യൂൾ ഐ ആം ഗെയിം ചെന്നൈയിൽ

Increase Font Size Decrease Font Size Print Page
ss

ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം അവസാന ഷെഡ്യൂൾ ചെന്നൈയിൽ പുരോഗമിക്കുന്നു. 45 ദിവസമാണ് അവസാന ഷെഡ്യൂൾ. ഓണം റിലീസായാണ് ഐ.എം.ഗെയിം ഒരുങ്ങുന്നത്.

ഹൈദരാബാദിലും തിരുവനന്തപുരത്തും കൊച്ചിയിലും ചിത്രീകരിച്ച ഐ ആം ഗെയിം ദുൽഖർ ആരാധകർ ഉറ്റു നോക്കുന്ന ചിത്രം ആണ്.

ബിഗ് ബഡ്ജറ്റിൽ ആക്ഷൻ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർക്ക് ആവേശം പകർന്നു.

ആർ.ഡി.എക്സിന്റെ ബ്ളോക് ബസ്റ്റർ വിജയത്തിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി വർഗീസ്, വിനയ്ത ഫോർട്ട്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, കയാദു ലോഹർ എന്നിവരാണ് പ്രധാന താരങ്ങൾ. തമിഴ് നടി സംയുക്ത വിശ്വനാഥൻ ആണ്നായിക.

ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന ഐ ആം ഗെയിമിലൂടെ , കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ച അൻപറിവ്‌ ആർഡിഎക്സിനുശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോർക്കുന്നു എന്ന പ്രത്യേകതയുണ്ട്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് തിരക്കഥ . സംഭാഷണംആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.