SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.33 PM IST

പൂതപ്പാട്ടിന്റെ രംഗാവിഷ്‌കാരം

Increase Font Size Decrease Font Size Print Page
photo-
കേരള കഥമണ്ഡലം കുത്തനുലത്തിൽ നടന്ന ഇടശ്ശേരിയുടെ പുതപ്പാട്ടിൻ്റെ രംഗാവിഷ്കാരത്തിൽനിന്ന്

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ ഇടശ്ശേരിയുടെ പൂതപ്പാട്ടിന്റെ രംഗാവിഷ്‌കാരം അരങ്ങേറി. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിന്റെ ഇടശ്ശേരിയുടെ കവിതകളെ മുൻനിറുത്തി പുറത്തിറക്കിയ പുസ്തകപ്രകാശനത്തിന്റെ ഭാഗമായാണ് കേരള കലാമണ്ഡലം നൃത്തവിഭാഗം കൂത്തമ്പലത്തിൽ പൂതപ്പാട്ടിന്റെ രംഗാവിഷ്‌കാരം ഒരുക്കിയത്. കലയെ ശാസ്ത്രീയമെന്നോ നാടൻ കലാരൂപമെന്നോ വേർതിരിക്കാതെ അഭിനയ സാധ്യതകൾക്ക് പ്രാധാന്യം കൊടുത്തുള്ള അവതരണമാണ് കലാമണ്ഡലം അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നടത്തിയത്. പൂതപ്പാട്ടിന്റെ വരികൾക്ക് നൃത്ത ചൂടുകൾ ആദ്യമായാണ് കേരളകലാമണ്ഡലം ഒരുക്കുന്നത്. നൃത്താവിഷ്‌കാരം കാണുന്നതിനുവേണ്ടി നിരവധി ആളുകളാണ് എത്തിയത്. കവിതയ്ക്ക് ജീവൻ നൽകുന്ന നൃത്ത ചൂടുകളാണ് കേരളകലാമണ്ഡലം നൃത്തവിഭാഗം മേധാവി ഡോ. രജിത രവിയും നൃത്തവിഭാഗവും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയത്.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY