SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.43 PM IST

തകര്‍പ്പന്‍ മൂന്ന് സിക്‌സറുകളും ഒരു ഫോറും, മികച്ച തുടക്കം പാഴാക്കി സഞ്ജു സാംസണ്‍

Increase Font Size Decrease Font Size Print Page
sanju-samson

ന്യൂഡല്‍ഹി: മോശം ഫോമില്‍ നിന്ന് തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയ ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു സാംസണ്‍. നമീബിയക്കെതിരായ മത്സരത്തില്‍ എട്ട് പന്തുകളില്‍ നിന്ന് 22 റണ്‍സ് നേടിയാണ് മലയാളി താരം പുറത്തായത്. എല്ലാ റണ്ണും ബൗണ്ടറിയിലൂടെയാണ് നേടിയത്. മൂന്ന് സിക്‌സറുകളും ഒരു ഫോറുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

നേരിട്ട ആദ്യ മൂന്ന് പന്തുകളില്‍ ഒരു റണ്‍ പോലും നേടാനായിരുന്നില്ല സഞ്ജുവിന്. തുടന്ന് അടുത്ത മൂന്ന് പന്തുകളും സിക്‌സറുകള്‍ പായിച്ചുകൊണ്ട് തന്റെ പ്രതിഭയ്ക്ക് കൈമോശം വന്നില്ലെന്ന പ്രഖ്യാപനമാണ് സഞ്ജു നടത്തിയത്. അടുത്ത പന്തില്‍ മികച്ച ഒരു കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി നേടി.

എന്നാല്‍ ബെന്‍ ഷികോംഗോ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഡീപ് മിഡ് വിക്കറ്റ് ബൗണ്ടറിക്കരികെ ലോറന്‍ സ്റ്റീന്‍കാംപിന് ക്യാച്ച് നല്‍കി സഞ്ജു പുറത്താകുകയായിരുന്നു. സ്ലോ ബോളിലൂടെയാണ് സഞ്ജുവിനെ നമീബിയന്‍ ബൗളര്‍ പുറത്താക്കിയത്.

മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനാകാത്തതിന്റെ നിരാശ താരത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. അഭിഷേക് ശര്‍മ്മയ്ക്ക് ശാരീരക ബുദ്ധിമുട്ടുകള്‍ കാരണം കളിക്കാനാകാത്തതാണ് സഞ്ജുവിന് പ്ലേയിംഗ് ഇലവനിലേക്ക് വഴിതുറന്നത്.

TAGS: NEWS 360, SPORTS, SANJU SAMSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY