
റിയാദ്: സൗദി അറേബ്യയിൽ മന്ത്രിസഭയിലും മുതിർന്ന ഉദ്യോഗസ്ഥർക്കുമിടെയിൽ അഴിച്ചുപണി. നിക്ഷേപ മന്ത്റി ഖാലിദ് അൽ ഫാലിഹിനെ നീക്കി പകരം ഫഹദ് ബിൻ അബ്ദുൽ ജലീൽ അൽ സെയ്ഫിനെ നിയമിച്ചു. ഖാലിദിനെ സഹമന്ത്രിയായും നിയമിച്ചു. ടൂറിസം സഹമന്ത്രി, അറ്റോർണി ജനറൽ, പരാതി പരിഹാര ബോർഡ് പ്രസിഡന്റ്, ഇന്റലിജൻസ് മേധാവി തുടങ്ങിയ മുതിർന്ന സർക്കാർ പദവികളിലും തൈഫ്, ദിരിയ തുടങ്ങിയ പ്രവിശ്യാ ഗവർണർ പദവികളിലും സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരം പുതിയ നിയമനങ്ങൾ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
