ചോറ്റാനിക്കര: ഇന്ത്യൻ റിപ്പബ്ലിക് വാർഷികാഘോഷങ്ങളുടെ ഭാഗമായി അക്ഷരകരോളും റിപ്പബ്ലിക് സദസും കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ് ഉദ്ഘാടനം ചെയ്തു. അമ്പാടിമല ജംഗ്ഷനിൽ സംഘടിപ്പിച്ച അക്ഷരകരോൾ മുതിർന്ന വിമുക്തഭടൻ സോമൻ ആയപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. വിമുക്തഭടന്മാരായ സുരേന്ദ്രൻ, സത്യവ്രതൻ എന്നിവർ ചേർന്ന് ഇന്ത്യൻ ഭരണഘടനയുടെ ആമുഖവിതരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് പാട്ടുവണ്ടി അവതരിപ്പിച്ച അക്ഷരകരോൾ അരങ്ങേറി. വിവിധ സ്ഥലങ്ങളിൽ എത്തിച്ചേർന്ന അക്ഷരകരോളിനെ ടി.കെ. ഷാജി, ജോൺസൺ തോമസ്, അലീന ജോർജ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
കെ.വി. വിനോദ്കുമാർ, സന്തോഷ് തൂമ്പുങ്കൽ, പ്രദീപ് ആദിത്യ, ആനന്ദൻ ആചാരി, ഏലിയാസ് മത്തായി, വി.എൻ. മോഹനൻ, ഐസക്, സി.എ. കുട്ടപ്പൻ, കെ.എ, ബിജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |