
ന്യൂഡൽഹി: കാലിത്തീറ്റ കുംഭക്കോണക്കേസ് പരിഗണിക്കവെ ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് അടക്കം പ്രതികളുടെ വാർദ്ധക്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി. പ്രതികൾ അറുപതും, എഴുപതും, എൺപതും അതിലധികവും പ്രായമുള്ളവരാണെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ലാലുവിന് 77 വയസായി. കാലിത്തീറ്റ കേസിലെ ശിക്ഷ സ്റ്റേ ചെയ്‌ത് ജാർഖണ്ഡ് ഹൈക്കോടതി ലാലുവിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സി.ബി.ഐ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വാദംകേൾക്കുന്നത് ഏപ്രിൽ 22ലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |