1. യു.ഡി.എഫിന് പരസ്യ പിന്തുണ പ്രഖ്യാപി്ച്ച് പ്രചരണം നടത്തിയ എന്‍.എസ്.എസിനെ വിമര്‍ശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. എന്‍.എസ്.എസിന്റെ ശരിദൂരമാണ് പ്രശ്നം എന്ന് മീണ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ അത് ലംഘിച്ചാല്‍ നടപടി എടുക്കേണ്ടി വരും. രാഷ്ട്രീയം പറയണം പാര്‍ട്ടി ആവട്ടെ. സമദൂരം പാലിച്ചാല്‍ ചട്ടലംഘനം ഇല്ലല്ലോ എന്നും മീണ.
2. മതനിരപേക്ഷത പാലിക്കാന്‍ എല്ലാവര്‍ക്കും ധാര്‍മ്മിക ഉത്തരവാദിത്തം ഉണ്ട്. അത് അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമായ വ്യവസ്ഥയുണ്ട്. ജാതി പറഞ്ഞ് കേരളത്തെ വീണ്ടും യുദ്ധഭൂമി ആക്കരുത് എന്നും ജാതി പറഞ്ഞ് വോട്ടു പിടിക്കുന്നത് ആയി ഇതുവരെ പരാതി ലഭിച്ചിട്ടില്ല എന്നും മീണ. അതേസമയം, യു.ഡി.എഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എന്‍.എസ്.എസിന് എതിരെ രൂക്ഷ വിമര്‍ശനവും ആയി സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്
3. യു.ഡി.എഫിന് പിന്തുണ നല്‍കണം എന്ന നിലപാട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടേത് ആണ്. ഒരു സമുദായ സംഘടന ഒരു പാര്‍ട്ടിക്ക് വേണ്ട്ി സക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത് വിചിത്രമാണ്. കരയോഗങ്ങളില്‍ നിന്ന് തന്നെ ഇതിന് എതിരെ എതിര്‍പ്പ് ഉയരുന്നുണ്ട്. ആര് എന്ത് ആഹ്വാനം ചെയ്താലും എന്‍.എസ്.എസിലെ സി.പി.എമ്മുകാരും കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരും അവരവരുടെ പാര്‍ട്ടിക്ക് മാത്രമേ വോട്ട് ചെയ്യുക ഉള്ളൂ. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി യു.ഡി.എഫ് കണ്‍വീനറെ പോലെ പ്രവര്‍ത്തിക്കുന്നു എന്നും എന്‍.എസ്.എസിന് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതായും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
4. എം.ജി സര്‍വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പിന് നീക്കം എന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ, വിശദീകരണവുമായി സിന്‍ഡിക്കേറ്റ് അംഗം ഡോ. ആര്‍. പ്രഗാഷ്. ഉത്തരക്കടലാസുകള്‍ ആവശ്യപ്പെട്ടത് പുനര്‍മൂല്യ നിര്‍ണയത്തിന് വേണ്ടി വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ പരിശോധിക്കാന്‍ വേണ്ടി. നിയപരമായാണ് നടപടി എന്നും സിന്‍ഡിക്കേറ്റംഗം. ഫോള്‍സ് നമ്പറും, രജിസ്റ്റര്‍ നമ്പറും സോഫ്റ്റ് വെയറില്‍ പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും ആര്‍. പ്രഗാഷ്. പുനര്‍ മൂല്യ നിര്‍ണയം നടക്കുന്ന എംകോം പരീക്ഷയുടെ ഉത്തരക്കടലാസ് സിന്‍ഡിക്കേറ്റംഗം ഡോ. ആര്‍ പ്രഗാഷിന് നല്‍കണം എന്ന് ആവശ്യപ്പെട്ട് എം.ജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് കത്ത് നല്‍കിയത് ആണ് വിവാദം ആയത്
5. ഡോ. ആര്‍. പ്രഗാഷ് സ്വന്തം ലെറ്റര്‍ പാഡില്‍ എഴുതിയ കത്ത് വി.സി ഡോ. സാബു തോമസിന്റെ ഒപ്പോടു കൂടിയാണ് പരീക്ഷാ കണ്‍ട്രോളര്‍ക്ക് ലഭിച്ചത്. പുനര്‍മൂല്യ നിര്‍ണയ നടപടികള്‍ നടന്നു കൊണ്ടിരിക്കുന്ന സമയത്ത്, രജിസ്റ്റര്‍ നമ്പറും, ഫോള്‍സ് നമ്പറും കൈമാറാന്‍ പാടില്ലെന്ന ചട്ടം നിലനില്‍ക്കെ ആയിരുന്നു ഈ നീക്കം. അതേസമയം, അതിനിടെ, മാര്‍ക്ക്ദാന വിവാദത്തില്‍ വീണ്ടും പുതിയ വെളിപ്പെടുത്തലുമായി പ്രതിപക്ഷം. എം.ജി സര്‍വകലാശാലക്ക് പുറമെ കേരളയിലും മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടതായി പ്രതിപക്ഷ ആരോപണം
6. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും കേരള സര്‍വകലാശാലയുടെ പരീക്ഷാ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ഇടപെടല്‍ നടത്തിയെന്നാണ് ആരോപണം.കേരള സര്‍വകലാശാലയുടെ തിരുവനന്തപുരത്തെയും കൊല്ലത്തെയും പരീക്ഷാ കേന്ദ്രത്തില്‍ നേരിട്ടെത്തി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ഇടപെടല്‍ നടത്തി. തികച്ചും രഹസ്യ സ്വഭാവത്തില്‍ നടക്കുന്ന പരീക്ഷാ കേന്ദ്രത്തില്‍ ഇവര്‍ എത്തിയതില്‍ ദുരൂഹത ഉണ്ടെന്നും പ്രതിപക്ഷ ആരോപണം
7. കൂടത്തായി കൊലപാതക പരമ്പരയില്‍ തെളിവെടുപ്പ് തുടരുന്നതിനിടെ കേസിലെ മുഖ്യപ്രതി ജോളി അസുഖം അഭിനയിക്കുന്നത് ആയി അന്വേഷണ സംഘം. നില്‍ക്കാനോ ഇരിക്കാനോ കഴിയുന്നില്ല എന്നാണ് ജോളി പറയുന്നത്. ഇത് അന്വേഷണത്തെ ബാധിക്കുന്നുണ്ട് എന്നും അന്വേഷണ സംഘം. കേസിലെ മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അതേസമയം ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടത്തായി കൊലപാതക പരമ്പരയില്‍ ഭര്‍ത്താവ് റോയ് തോമസിന്റെ കൊലപാതകത്തില്‍ മാത്രമാണ് നിലവില്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്
8. അന്വേഷണ സംഘം ആവശ്യപ്പെട്ടത് അനുസരിച്ച് കോടതി നല്‍കിയ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് സിലിയെ കൊലപ്പെടുത്തിയ കേസില്‍ താമരശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ന് വൈകിട്ട് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. രണ്ടാം പ്രതി എന്‍.എസ് മാത്യുവിന്റെ അറസ്റ്റും രേഖപ്പെടുത്തും. അതിനിടെ, അദ്ധ്യാപക പരിശീലനത്തിന് എന്ന പേരില്‍ പതിനൊന്ന് തവണ ചെന്നൈയിലും കോയമ്പത്തൂരിലും താമസിച്ചിരുന്നതായി ജോളി. വ്യത്യസ്ത സമയങ്ങളിലായി സുഹൃത്തായ അദ്ധ്യാപകനും ബന്ധു എം.എസ്.മാത്യുവും കൂടെയുണ്ടായിരുന്നു. സ്ഥലം കാണുകയും വസ്ത്രം വാങ്ങുകയും ആയിരുന്നു യാത്രയുടെ ലക്ഷ്യമെന്നാണ് ജോളിയുെട മൊഴി
9. എന്‍.ഐ.ടി അധ്യാപികയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങളുടെ ഭാഗമായാണ് യാത്ര എന്നായിരുന്നു ജോളി കുടുംബാംഗങ്ങളെ ധരിപ്പിച്ചിരുന്നത്. ക്ലാസിന്റെ തിരക്കിലാകും എന്നതിനാല്‍ ഈ ദിവസങ്ങളില്‍ ഫോണില്‍ വിളിക്കുന്നതിനും ബന്ധുക്കള്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്നു. രണ്ട് ദിവസത്തെ പരിശീലനം രണ്ട് ദിവസത്തെ യാത്രയെന്ന മട്ടിലായിരുന്നു കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും ഉള്ള സഞ്ചാരം. ഇക്കാര്യങ്ങളിലും അന്വേഷണം ഊര്‍ജിതം
10. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് എതിരെ വീണ്ടും ഭീഷണിയുമായി സഭ. അധികൃതര്‍ക്ക് എതിരെ നല്‍കിയ പരാതികള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസിക്ക് കത്ത് അയച്ച് എഫ്.സി.സി സുപ്പീരിയര്‍ ജനറല്‍ ആന്‍ ജോസഫ്. അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ സഭയില്‍ നിന്ന് പുറത്തു പോകുകയോ അല്ലെങ്കില്‍ സഭയ്ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍, രണ്ട് പൊലീസ് പരാതികള്‍ തുടങ്ങിയ പിന്‍വലിച്ച് മാപ്പുപറഞ്ഞ് അത് മാദ്ധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നല്‍കണം എന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |