SignIn
Kerala Kaumudi Online
Thursday, 19 February 2026 2.16 AM IST

സോളാർ ഗൂഢാലോചന: വി​ചാരണ മാറ്റണമെന്ന് ഗണേശ് കുമാർ

Increase Font Size Decrease Font Size Print Page
w

കൊല്ലം: സോളാർ പീഡനക്കേസിലെ പരാതിക്കാരിയും താനും പ്രതികളായ ഗൂഢാലോചന കേസിന്റെ വിചാരണ നിയമസഭ തിരഞ്ഞെടുപ്പ് കഴിയും വരെ നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ബി.ഗണേശ് കുമാർ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി​ നൽകി​.

വിചാരണ സംബന്ധിച്ച വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്നത് തനിക്ക് അപകീർത്തിയുണ്ടാക്കുന്നുവെന്നാണ് ഗണേശ് കുമാർ ഹർജിയി​ൽ പറയുന്നത്. എന്നാൽ വിചാരണ നടപടികൾ തുടരണമെന്നാണ് വാദി ഭാഗത്തിന്റെ നിലപാട്. വാദിയായ അഡ്വ.സുധീർ ജേക്കബ് തടസ ഹർജിയും നൽകി. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും.

ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് സാക്ഷിപ്പട്ടികയിലുള്ള അഡ്വ.ഫെനി ബാലകൃഷ്ണൻ ഇന്നലെ കോടതിയി​ൽ സാക്ഷി മൊഴി നൽകി. സോളാർ പീഡനക്കേസിലെ പരാതിക്കാരി ഹാജരാക്കിയ കത്തിലെ 25 പേജുകളി​ൽ 4 പേജുകൾ പിന്നീട് കൂട്ടിച്ചേർത്തതാണെന്നും ഈ പേജുകളിലാണ് ഉമ്മൻചാണ്ടി അടക്കമുള്ളവരുടെ പേരുകൾ വന്നതെന്നും ഫെനി മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പീഡനക്കേസിൽ കുടുക്കുമെന്ന് മന്ത്രി കെ.ബി.ഗണേശ്‌കുമാർ തന്നോട് പലവട്ടം പറഞ്ഞിട്ടുണ്ടെന്ന് ഗണേശിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സുധീർ മലയിൽ കഴിഞ്ഞ മാസം മൊഴി നൽകിയിരുന്നു.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY