
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ സെൽഫ് ഫിനാൻസ് ബി.കോം വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഡ്ജറ്റ് സംവാദ പരിപാടി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, ബർസാർ ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ, സെൽഫ് ഫിനാൻസ് കൊമേഴ്‌സ് വിഭാഗം മേധാവി അനീഷ് പി.സി, പ്രോഗ്രാം കോ-ഓഡിനേറ്റർ ജിയോ ജോസ് , മോഡറേറ്റർ ബിനോയ് സി.ജോർജ് തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർത്ഥികളാണ് ബജറ്റ് സംവാദത്തിൽ പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |