
ന്യൂഡൽഹി: ബ്യൂറിപാർലറിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം അടക്കം അധോലോക പ്രവർത്തനങ്ങൾ നടത്തിയ 'ലേഡി ഡോൺ' എന്നറിയപ്പെട്ട ഖുസ്നുമ അൻസാരി എന്ന നേഹയെ ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ പിടികൂടി. കൊടുംകുറ്റവാളികളായ ലോറൻസ് ബിഷ്‌ണോയി, ഹാഷിം ബാബ സംഘവുമായി ബന്ധമുള്ള ആയുധവിതരണക്കാരൻ ബോബി കബൂത്തർ എന്ന മഫ്‌ഹൂസിന്റെ പങ്കാളിയാണ് നേഹ. ഇയാളും പൊലീസ് കസ്റ്റഡിയിലാണ്.
നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ മറയായാണ് നേഹ ബ്യൂട്ടി പാർലർ നടത്തിയിരുന്നത്. ലഹരിക്കടത്ത് നടത്തുന്നതിനാൽ 'മാഡം സെഹറെ' (വിഷം കൈകാര്യം ചെയ്യുന്ന മാഡം) എന്ന വിളിപ്പേരുമുണ്ട്. വൻ തോതിൽ ലഹരിമരുന്നുമായാണ് മഹിപാൽപൂർ ഫ്ലൈ ഓവറിന് സമീപത്ത് കഴിഞ്ഞ ദിവസം പിടിയിലായത്.
ബിഷ്‌ണോയി ഗ്യാങ് മയക്കുമരുന്ന് കടത്തിനും മറ്റും സ്‌ത്രീകളെ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഹാഷിം ബാബയുടെ ഭാര്യ സോയ ഖാന്റെ, ദീപ തുടങ്ങിയവർ സമാനമായ കുറ്റത്തിന്റെ പേരിൽ അറസ്റ്റിലായിരുന്നു. നേഹയുടെ പങ്കാളി ബോബി കബൂത്തറിന് അനധികൃതമായി ആയുധങ്ങൾ എത്തിക്കുന്ന സലീം പിസ്റ്റൾ എന്നയാൾക്ക് പാക് ഭീകര സംഘടനകളുമായി ബന്ധമുണ്ട്. പഞ്ചാബി ഗായകൻ സിദ്ദു മൂസാവാല വധം, ദിഷ പടാനിയുടെ വസതിക്കു പുറത്തുണ്ടായ വെടിവയ്പ്പ്, ഡൽഹി നദീർഷാ വധം, സീലാംപൂർ ഇരട്ടക്കൊല തുടങ്ങിയവയുമായി ഈ ഗ്യാങുകൾക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |