
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം ഡി.എം.കെ മുന്നണിയിലേക്കെന്ന സൂചനകൾക്ക് ബലം നൽകി അദ്ദേഹം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയായി തുടരുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ഒ.പി.എസ് പറഞ്ഞു. എം.കെ. സ്റ്റാലിനെ പുകഴ്ത്തി ഒ.പി.എസ് പക്ഷത്തെ എം.എൽ.എ പി അയ്യപ്പനും രംഗത്തെത്തി. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കൂടികാഴ്ചയിൽ പങ്കെടുത്തു.
പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം, അണ്ണാ ഡി.എം.കെയിൽ തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു ഒ.പി.എസ്. എന്നാൽ എല്ലാ ശ്രമങ്ങൾക്കും ജനൽറൽ സെക്രട്ടറി എടപ്പാടി പളനിസാമി തടയിട്ടു.ഇതോടെയാണ് ഡി.എം.കെ മുന്നണിയിലെത്താനുള്ള ശ്രമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
