വണ്ടൂർ : കോഴി കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകി കേരള പോൾട്രി ഫാം അസോസിയേഷൻ. കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തുക, ഫാം ലൈസൻസ് ചട്ടങ്ങളിൽ ഇളവ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഖാദറലി വറ്റല്ലൂർ, സംസ്ഥാന ലീഗൽ അഡ്വൈസർ അഡ്വ. കെ.ടി. ഉമ്മർ, സംസ്ഥാന ചീഫ് കോഓർഡിനേറ്റർ സെയ്ദ് മണലായ എന്നിവർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |