
പാറത്തോട് : യൂത്ത് കോൺഗ്രസ് ദേശീയ വക്താവായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.വസന്ത് സിറിയക് തെങ്ങുംപള്ളിയ്ക്ക് യൂത്ത് കോൺഗ്രസ് പാറത്തോട് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ച യു.ഡി.എഫ് ജനപ്രതിനിധികളെയും ആദരിച്ചു. പാറത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോയ് പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.ജീരാജ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ആദർശ് ബൈജു പുതുച്ചിറയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി വിപിൻ അറയ്ക്കൽ സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കളായ അലൻ കൊച്ചുതേക്കേൽ ആൽബിൻ രമേശ്, ദിലീപ് ബാബു എന്നിവർ നേതൃത്വം നല്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |