SignIn
Kerala Kaumudi Online
Sunday, 22 February 2026 5.50 AM IST

മിസ്റ്റർ ക്ലീൻ ആക്രി

Increase Font Size Decrease Font Size Print Page
s

മൂ​ക്കു​പൊ​ത്തി​ ​ന​ട​ക്കേ​ണ്ടി​വ​രു​ന്ന​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​സ്മാ​ർ​ട്ടാ​യി​ ​അ​പ്ര​ത്യ​ക്ഷ​മാ​ക്കി​ ​മ​ന​സും​ ​മ​ണ്ണും​ ​സം​ശു​ദ്ധ​മാ​ക്കു​ന്ന​ ​'​ആ​ക്രി​വി​ദ്യ​"​ ​യി​ലൂ​ടെ​ ​ലോ​ക​ത്തെ​ ​ഞെ​ട്ടി​ക്കു​ക​യാ​ണ് ​ഈ​ ​മ​ല​യാ​ളി.​ ​വീ​ടി​നും​ ​നാ​ടി​നും​ ​ബാ​ദ്ധ്യ​ത​യാ​യ​ ​സാ​നി​റ്റ​റി​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​'​ക്ലീ​ൻ​"​ ​ചാ​ര​മാ​ക്കി​യാ​ണ് ​ചന്ദ്രശേഖർ​ ​എ​ന്ന​ ​നാ​വി​ക​സേ​നാ​ ​മു​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​പ​ട​യോ​ട്ടം.​ ​'​കൊ​ച്ഛീ...​"​ ,​ ​'​ഹോ...​ ​ച്ഛീ​"​ ​എ​ന്നീ​ ​പേ​രു​ദോ​ഷ​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​റാ​ണി​ ​കൊ​ച്ചി​യെ​ ​ക​ര​ക​യ​റ്റി​യാ​യി​രു​ന്നു​ ​തു​ട​ക്കം.​ ​ക്ര​മേ​ണ​ ​അ​യ​ൽ​ ​ജി​ല്ല​ക​ളി​ലേ​ക്ക് ​ജൈ​ത്ര​യാ​ത്ര.​ ​ഇ​പ്പോ​ൾ​ ​'​ക്ലീ​ൻ​ ​കേ​ര​ള​"​ ​യും​ ​ക​ട​ന്ന് ​മ​റു​നാ​ടു​ക​ളി​ലേ​ക്കു​ ​മു​ന്നേ​റാ​ൻ​ ​ഒ​രു​ങ്ങു​മ്പോ​ൾ​ ​കൊ​ച്ചി​ ​പ​ഴ​യ​ ​കൊ​ച്ചി​യ​ല്ല,​ ​പ​ക്ഷേ,​ ​ചന്ദ്രശേഖർ​ ​പ​ഴ​യ​ ​ച​ന്ദ്ര​ശേ​ഖ​ർ​ ​ത​ന്നെ.​ 20​ ​വ​ർ​ഷ​ത്തെ​ ​സൈ​നി​ക​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​ന​ൽ​കി​യ​ ​നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ലൂ​ടെ​ ​നാ​ടി​ന്റെ​ ​വ​ലി​യ​ ​പ്ര​ശ്‌​ന​ത്തെ​ ​കെ​ട്ടു​കെ​ട്ടി​ച്ച​ ​അ​തേ​ ​പോ​രാ​ളി.​ ​മൂ​ക്ക് ​ക​രി​ഞ്ഞു​പോ​കു​ന്ന​ ​ദു​ർ​ഗ​ന്ധം​ ​വ​മി​ക്കു​ന്ന​ ​മാ​ലി​ന്യ​ക്കെ​ട്ടു​ക​ൾ​ ​ഇ​പ്പോ​ൾ​ ​വീ​ടു​ക​ളി​ൽ​നി​ന്നോ,​ ​വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നോ​ ​'​പ​റ​ക്കാ​റി​ല്ല​"​ .​ ​'​ആ​ക്രി​"​ ​എ​ന്ന​ ​സ്മാ​ർ​ട്ട് ​ശൃം​ഖ​ല​യി​ലൂ​ടെ​ ​കു​തി​ക്കു​ന്ന​ ​ഡ​യ​പ്പ​ർ​ ​അ​ട​ക്ക​മു​ള്ള​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​മ​ണ്ണോ,​ ​വെ​ള്ള​മോ,​ ​വാ​യു​വോ​ ​മ​ലി​ന​മാ​കാ​തെ​ ​ചാ​ര​മാ​യി​ ​മാ​റു​ന്നു.​ ​'​ഹോ​ ​ച്ഛീ​"​ ​യി​ൽ​നി​ന്ന് ​'​ഹാ​യ് ​കൊ​ച്ചി​"​ ​യി​ലേ​ക്ക് ​ഫോ​ണി​ലെ​ ​വി​ര​ൽ​ത്തു​മ്പി​ൽ​ ​'​ആ​ക്രി"എ​ന്ന​ ​സ്മാ​ർ​ട്ട് ​അ​ക​ലം​ ​മാ​ത്രം.
സ്റ്റാ​ർ​ട്ട​പ്പ് ​പ​ദ്ധ​തി​യു​ടെ​ ​ഹൈ​ടെ​ക് ​സാ​ദ്ധ്യ​ത​ക​ൾ​ ​തി​രി​ച്ച​റി​ഞ്ഞ​ ​ഖ​ത്ത​റും,​ ​യു.​എ.​ഇ​യി​ലെ​ ​ഷാ​ർ​ജ​യും​ ​ചന്ദ്രശേഖറിനെ ​രാ​ജ​കീ​യ​മാ​യി​ ​ക്ഷ​ണി​ച്ചു​വ​രു​ത്തി​ ​ആ​ദ​രി​ച്ച​തോ​ടെ​ ​ഗ​ൾ​ഫ് ​നാ​ടു​ക​ളി​ലും​ ​ക്ലീ​ൻ​ ​പ​ട​യോ​ട്ട​ത്തി​നു​ ​ക​ള​മൊ​രു​ങ്ങി.​ ​'​ആ​ക്രി​"​യു​ടെ​ ​ആ​ശ​യ​ങ്ങ​ളും​ ​സാ​ങ്കേ​തി​ക​ ​മു​ന്നേ​റ്റ​ങ്ങ​ളും​ ​സ്ഥാ​പ​ക​നും​ ​സി.​ഇ.​ഒ​യു​മാ​യ​ ​സി.​ ​ശേ​ഖ​ർ​ ​എ​ന്ന​ ​ചു​രു​ക്ക​പ്പേ​രു​കാ​ര​ന് ​സ്വ​ന്തം.​ ​ഏ​തു​ ​മാ​ലി​ന്യ​വും​ ​നീ​ക്കം​ ​ചെ​യ്യു​മെ​ങ്കി​ലും​ ​സാ​നി​റ്റ​റി​ ​മാ​ലി​ന്യം​ ​എ​ന്ന​ ​വ​ലി​യ​ ​പ്ര​ശ്‌​നം​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നാണ് മുൻതൂക്കം
സാ​നി​റ്റ​റി​ ​മാ​ലി​ന്യം​ ​നീ​ക്കാ​ൻ​ ​വ​ട​ക്ക​ൻ​ ​മ​ല​ബാ​ർ​ ​മു​ത​ൽ​ ​വേ​ണാ​ട് ​വ​രെ​ ​കേ​ര​ള​ത്തി​ലെ​ ​എ​ഴു​പ​തി​ലേ​റെ​ ​മു​നി​സി​പ്പാ​ലി​റ്റി​ക​ളും​ ​'​ആ​ക്രി​യെ​"​ ​ആ​ശ്ര​യി​ക്കു​ന്നു.​ ​ഹൈ​ദ​രാ​ബാ​ദും​ ​കേ​ര​ള​ത്തി​ന്റെ​ ​പാ​ത​യി​ലാ​ണ്.​ ​ഓ​രോ​ ​നി​മി​ഷ​ത്തി​ലും​ ​ദു​ർ​ഗ​ന്ധം​ ​കു​മി​ഞ്ഞു​കൂ​ടു​ന്ന​ ​സാ​നി​റ്റ​റി​ ​മാ​ലി​ന്യ​ങ്ങ​ൾ​ക്കു​ ​പ​രി​സ്ഥി​തി​ ​സൗ​ഹൃ​ദ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​പ​രി​ഹാ​രം​ ​ക​ണ്ടെ​ത്തു​ന്ന​ ​ആ​ക്രി​യു​ടെ​ ​അ​മ​ര​ക്കാ​ര​ൻ​ ​കൂ​ടു​ത​ൽ​ ​ഹൈ​ടെ​ക് ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ൾ​ ​വി​ക​സി​പ്പി​ക്കാ​നു​ള്ള​ ​ഗ​വേ​ഷ​ണ​ത്തി​ൽ. ക​മ്പ​നി​ ​ഡ​യ​റ​ക്ട​റാ​യ​ ​ല​ക്ഷ്മി​ ​പ​ണി​ക്ക​രാ​ണ് ​ഭാ​ര്യ.​ ​മ​ക്ക​ൾ​:​ ​ചൈ​ത​ന്യ,​ ​അ​ദ്വി​ക,​ ​അ​ൻ​വി​ക.

ബ്ര​ഹ്മ​പു​രം​ ​എ​ന്ന
പൊ​ള്ളു​ന്ന​ ​പാ​ഠം
ബ്ര​ഹ്മ​പു​രം​ ​മാ​ലി​ന്യ​ ​കേ​ന്ദ്ര​ത്തി​ലെ​ ​വ​ൻ​തീ​പി​ടി​ത്ത​മു​ണ്ടാ​ക്കി​യ​ ​തി​രി​ച്ച​റി​വാ​ണ് ​സാ​നി​റ്റ​റി​ ​മാ​ലി​ന്യ​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കാ​ൻ​ ​കാ​ര​ണ​മാ​യ​ത്.​ 2021​ലാ​ണ് ​'​ആ​ക്രി​"​ ​തു​ട​ങ്ങി​യ​തെ​ങ്കി​ലും​ 2022​ലാ​ണ് ​ഡ​യ​പ്പ​ർ​ ​സം​സ്ക​ര​ണ​ത്തി​ലേ​ക്കു​ ​ക​ട​ന്ന​ത്.​ ​വ​ഴി​യോ​ര​ങ്ങ​ളി​ലും​ ​ജ​ലാ​ശ​യ​ങ്ങ​ളി​ലും​ ​ഇ​വ​ ​നി​റ​ഞ്ഞി​രു​ന്നു.​ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ ​കേ​ര​ള​ത്തെ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പ​രി​ഹ​സി​ക്കു​ന്ന​ ​ഒ​രു​ ​കാ​ലം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഇ​ന്നു​ ​ചി​ത്രം​ ​മാ​റി.
വി​വി​ധ​ ​ജി​ല്ല​ക​ളി​ലെ​ ​വീ​ടു​ക​ളി​ൽ​നി​ന്ന​ട​ക്കം​ ​മാ​ലി​ന്യം​ ​ശേ​ഖ​രി​ച്ച് ​സ്വ​ന്തം​ ​ലോ​റി​ക​ളി​ൽ​ ​അ​മ്പ​ല​മു​ക​ളി​ലെ​ ​കേ​ര​ള​ ​എ​ൻ​വി​റോ​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​ൽ​ ​(​കെ.​ഇ.​ഐ.​എ​ൽ​)​ ​എ​ത്തി​ക്കു​ന്നു.​ ​പ്ര​തി​ദി​നം​ ​പ​ത്ത് ​ട​ണ്ണി​ലേ​റെ​ ​മാ​ലി​ന്യം.​ ​കൂ​ടു​ത​ലു​ണ്ടെ​ങ്കി​ൽ​ ​ഫ്‌​ളോ​റ​റ്റ് ​എ​ന്ന​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​സ​ഹാ​യം​ ​തേ​ടും.​ ​കൊ​ച്ചി​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​എ​ല്ലാ​ ​സ​ഹാ​യ​വു​മു​ണ്ട്.​ ​മാ​ലി​ന്യം​ ​എ​ത്തി​ക്കാ​ൻ​ ​പ്ര​ത്യേ​കം​ ​ഡി​സൈ​ൻ​ ​ചെ​യ്ത​ 36​ ​സ്വ​ന്തം​ ​വാ​ഹ​ന​ങ്ങ​ൾ.​ ​‍​അ​ഞ്ച് ​വാ​ഹ​ന​ങ്ങ​ൾ​ ​വേ​റെ​യും.​ ​കൊ​ച്ചി,​ ​കോ​ഴി​ക്കോ​ട്,​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ന്നി​ട​ങ്ങ​ളി​ൽ​ ​സ്ക്രാ​പ്പു​ക​ളും​ ​സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

ഒ​രു​ങ്ങു​ന്നു,​​​ ​
സ്വ​ന്തം​ ​പ്ലാ​ന്റ്

ചോ​റ്റാ​നി​ക്ക​ര​യി​ൽ​ ​ഒ​ന്നേ​കാ​ൽ​ ​ഏ​ക്ക​ർ​ ​സ്വ​ന്തം​ ​സ്ഥ​ല​ത്ത് ​പ്ര​തി​ദി​നം​ ​പ​ത്തു​ട​ൺ​ ​മാ​ലി​ന്യം​ ​സം​സ്ക​രി​ക്കാ​നു​ള്ള​ ​ഹൈ​ടെ​ക് ​പ്ലാ​ന്റ് ​ഒ​രു​ങ്ങു​ന്നു.​ ​ഏ​പ്രി​ലി​ൽ​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​പ​ത്തും​ ​പി​ന്നീ​ട് ​ഇ​രു​പ​തും​ ​ആ​ക്കാ​നാ​ണ് ​പ​ദ്ധ​തി.എ​ട്ടു​കോ​ടി​യി​ലേ​റെ​ ​രൂ​പ​യു​ടെ​ ​പ​ദ്ധ​തി​യാ​ണി​ത്.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ 10​ ​ട​ൺ​ ​സം​സ്‌​ക​രി​ക്കാം.​ ​അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ​ 20​ ​ട​ൺ.​ ​ന്യൂ​ട്ര​ലൈ​സ് ​ചെ​യ്ത​ ​ചാ​രം പ​രി​സ്ഥി​തി​ക്ക് ​ഒ​രു​ത​ര​ത്തി​ലും​ ​ഹാ​നി​ക​ര​മ​ല്ല.
ഓ​രോ​ ​ദി​വ​സ​വും​ ​മാ​ലി​ന്യ​ത്തി​ന്റെ​ ​അ​ള​വു​ ​കൂ​ടി​വ​രി​ക​യാ​ണ്.​ ​നാ​ലു​വ​ർ​ഷം​ ​മു​ൻ​പ് ​ര​ണ്ടു​ ​ട​ണ്ണി​ലാ​ണ് ​തു​ട​ങ്ങി​യ​തെ​ങ്കി​ൽ​ ​ഇ​പ്പോ​ൾ​ 12​ ​ട​ണ്ണാ​യി. ആ​ക്രി​ ​സാ​ധ​ന​ങ്ങ​ൾ​ ​എ​ടു​ക്കാ​ൻ​ ​വീ​ട്ടി​ൽ​ ​എ​ത്തു​ന്ന​വ​ർ​ ​പ​ല​തും​ ​എ​ടു​ക്കി​ല്ലെ​ന്നു​ ​മാ​ത്ര​മ​ല്ല,​ ​പ​റ്റി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​താ​യു​ള്ള​ ​പ​രാ​തി​ക​ൾ​ ​വ്യാ​പ​ക​മാ​യ​പ്പോ​ൾ,​ ​എ​ന്തും​ ​എ​ടു​ക്കും,​ ​അ​ർ​ഹ​മാ​യ​ ​വി​ല​ ​ന​ൽ​കും​ ​എ​ന്ന​ ​സ​ന്ദേ​ശ​വു​മാ​യി​ ​"​ആ​ക്രി​"​ ​ആ​പ്പി​ന് ​തു​ട​ക്ക​മി​ട്ട​ത്.​ ​വ​ൻ​ ​വി​ജ​യ​മാ​യി​രു​ന്നു.​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ശ്ന​ക്കാ​ര​ൻ​ ​സാ​നി​റ്റ​റി​ ​നാ​പ്കി​ൻ​ ​ആ​ണെ​ന്ന് ​അ​റി​ഞ്ഞ​പ്പോ​ൾ​ ​ആ​ ​മേ​ഖ​ല​യി​ൽ​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ച്ചു.​ ​അ​തു​ ​ലോ​ക​ത്തി​നു​ള്ള​ ​പാ​ഠ​പു​സ്ത​കം​ ​ആ​കു​ക​യും​ ​ചെ​യ്തു.​ ​ക​ള​മ​ശേ​രി​ ​മു​നി​സി​പ്പാ​ലി​റ്റി​യാ​ണ് ​ഈ​ ​ആ​ശ​യം​ ​ആ​ദ്യം​ ​ഇ​രു​കൈ​യും​ ​നീ​ട്ടി​ ​സ്വീ​ക​രി​ച്ച​ത്.​ ​കൊ​ച്ചി​ ​മു​ൻ​ ​മേ​യ​ർ​ ​അ​തി​ന്റെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​ക​ണ്ട​റി​ഞ്ഞ​തോ​ടെ​ ​ആ​ക്രി​ ​ഹി​റ്റാ​യി.
കൊ​ച്ചി​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​പ​രി​ധി​യി​ൽ​ ​സാ​നി​റ്റ​റി​ ​മാ​ലി​ന്യം​ ​കി​ലോ​യ്ക്ക് 12​ ​രൂ​പ​ ​എ​ന്ന​ ​തു​ച്ഛ​ ​നി​ര​ക്കി​ലാ​ണ് ​നീ​ക്കു​ന്ന​ത്.​ ​അ​താ​യ​ത് ​ഉ​പ​ഭോ​ക്താ​വ് ​ഈ​ ​തു​ക​ ​ന​ൽ​കി​യാ​ൽ​ ​വീ​ടും​ ​പ​രി​സ​ര​വും​ ​ക്ലീ​ൻ​ ​ആ​കും.​ ​പാ​ഡു​ക​ൾ​ ​ഉ​ണ​ക്കു​ക​യോ​ ​ഉ​ള്ളി​ലെ​ ​ജെ​ൽ​ ​നീ​ക്കു​ക​യോ​ ​വേ​ണ്ട.​ ​അ​തേ​പ​ടി​ ​കൈ​മാ​റാം.​ ​കെ.​ഇ.​ഐ.​എ​ൽ​ ​കി​ലോ​യ്ക്ക് 33​ ​രൂ​പ​യാ​ണ് ​ഈ​ടാ​ക്കു​ന്ന​ത്.​ ​ഇ​തു​ൾ​പ്പെ​ടെ​ 45​ ​രൂ​പ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​സ​ബ്‌​സി​ഡി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ന​ൽ​കു​ന്നു.​ ​മ​റ്റു​ ​ജി​ല്ല​ക​ളി​ൽ​ ​യൂ​സ​ർ​ ​പേ​യ്‌​മെ​ന്റ് 38 രൂപ മുതൽ 45 രൂപ വരെയാണ്. അത് 33 രൂപ എന്ന അടിസ്ഥാന നിരക്കിലേക്ക് മാറ്റാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
മാ​ലി​ന്യ​ങ്ങ​ളെ​ ​പൊ​തു​വേ​ ​നാ​ലാ​യി​ ​ത​രം​തി​രി​ക്കാം.​ ​യെ​ല്ലോ,​​​ ​റെ​ഡ്,​​​ ​വൈ​റ്റ്,​​​ ​ബ്ലൂ.​ ​സാ​നി​റ്റ​റി​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​യെ​ല്ലോ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്നു.​ ​ട്യൂ​ബു​ക​ൾ,​​​ ​യൂ​റി​ന​റി​ ​ബാ​ഗു​ക​ൾ​ ​തു​ട​ങ്ങി​യ​വ​ ​റെ​ഡ് ​വി​ഭാ​ഗ​ത്തി​ൽ.​ ​സി​റി​ഞ്ചു​ക​ളും​ ​മ​റ്റും​ ​'​വൈ​റ്റി​ലും​"​ ​കു​പ്പി​ക​ൾ​ ​'​ബ്ലൂ​"​വി​ലും.

ജാ​പ്പ​നീ​സ് ​സ​ഹ​ക​ര​ണ​ത്തോ​ടെ
ഡ​യ​പ്പ​ർ​ ​റീ​സൈ​ക്ലിം​ഗ്
ജാ​പ്പ​നീ​സ് ​ക​മ്പ​നി​യു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​'​ഡ​യ​പ്പ​ർ​ ​റീ​സൈ​ക്ലിം​ഗ്"​ ​എ​ന്ന​ ​ഹൈ​ടെ​ക് ​പ​ദ്ധ​തി​ക്കു​ ​തു​ട​ക്ക​മാ​കു​ക​യാ​ണ്.​ ​ക​ത്തി​ച്ചു​ക​ള​യു​ന്ന​ ​രീ​തി​ ​ഭാ​വി​യി​ൽ​ ​ഇ​ല്ലാ​താ​കും.​ ​സൂ​കു​ ​എ​ന്ന​ ​ക​മ്പ​നി​യാ​ണ് ​ലോ​ക​ത്ത് ​ആ​ദ്യ​മാ​യി​ ​ഡ​യ​പ്പ​ർ​ ​പു​ന​രു​പ​യോ​ഗി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ ​ക​ണ്ടു​പി​ടി​ച്ച​ത്.​ ​ക​മ്പ​നി​ ​പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള​ ​ച​ർ​ച്ച​ക​ൾ​ ​പൂ​ർ​ത്തി​യാ​യി.​ ​ഡ​യ​പ്പ​റു​ക​ൾ​ ​വൃ​ത്തി​യാ​ക്കി​ ​ഉ​ണ​ക്കി​ ​പൊ​ടി​ച്ച് ​പെ​ല്ല​റ്റു​ക​ളാ​ക്കു​ന്ന​ ​സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണി​ത്.​ ​ഇ​ത് ​ഫാ​ക്ട​റി​ക​ളി​ലും​ ​മ​റ്റും​ ​ഇ​ന്ധ​ന​മാ​യി​ ​ഉ​പ​യോ​ഗി​ക്കാം.​ ​ഡ​യ​പ്പ​ർ​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​യാ​യ​ ​സൂ​കു,​ ​ആ​ക്രി​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ആ​കൃ​ഷ്ട​മാ​യാ​ണ് ​പെ​ല്ല​റ്റ് ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ ​വി​ക​സി​പ്പി​ച്ച​ത്.

ഡ​യ​പ്പ​ർ​ ​നി​ർ​മ്മാണ
രം​ഗ​ത്തേ​ക്ക്
ഡ​യ​പ്പ​ർ​ ​നി​ർ​മ്മാ​ണ​ ​ഫാ​ക്ട​റി​യാ​ണ് ​'​ആ​ക്രി​"​ ​സം​രം​ഭ​ക​രു​ടെ​ ​മ​റ്റൊ​രു​ ​പ​ദ്ധ​തി.​ ​ഇ​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​ഡ​യ​പ്പ​ർ,​ ​സാ​നി​റ്റ​റി​ ​പാ​ഡ്,​ ​കു​ട്ടി​ക​ളു​ടെ​ ​പാ​മ്പേ​ഴ്‌​സ് ​എ​ന്നി​വ​ ​നി​ർ​മ്മി​ക്കും.​ ​ഇ​വ​യി​ൽ​ ​ക്യു​ആ​ർ​ ​കോ​ഡ് ​ഉ​ണ്ടാ​കും.​ ​ഇ​വ​ ​വി​ൽ​ക്കാ​നും,​ ​ഉ​പ​യോ​ഗി​ച്ച​വ​ ​തി​രി​കെ​യെ​ടു​ക്കാ​നും​ ​ഒ​രേ​ ​സ്ഥാ​പ​ന​ത്തി​നു​ ​ക​ഴി​യു​മെ​ന്ന​ ​അ​പൂ​ർ​വ​ത​യും​ ​ഇ​തി​നു​ണ്ട്. ജ​ന​ങ്ങ​ൾ​ ​ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധി​ക്കു​ന്ന​തി​നാ​ൽ​ ​ശു​ചി​ത്വ​ത്തി​ന് ​പ​ഴ​യ​തി​ലും​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്നു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സ​ർ​ക്കാ​രും​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

എല്ലാമറിയാം, വിരൽത്തുമ്പിൽ

പ്ലേ​ ​സ്റ്റോ​റി​ൽ​ ​നി​ന്നോ​ ​ആ​പ് ​സ്റ്റോ​റി​ൽ​ ​നി​ന്നോ​ ​'​ആ​ക്രി​"​ ​ആ​പ്പ് ​ഡൗ​ൺ​ ​ലോ​ഡ് ​ചെ​യ്താ​ൽ​ ​കൃ​ത്യ​മാ​യ​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​സു​ഗ​മം,​ ​സു​താ​ര്യം.​ ​സു​സ​ജ്ജ​മാ​യ​ ​കോ​ൾ​ ​സെ​ന്റ​റും​ ​'​ആ​ക്രി​"​ക്കു​ണ്ട്.​ ​സാ​നി​റ്റ​റി​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​സൂ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്ന​തി​നാ​ൽ​ ​ഗോ​ഡൗ​ൺ​ ​ആ​വ​ശ്യ​മി​ല്ല.​ ​അ​തു​ ​വ​ലി​യ​ ​വെ​ല്ലു​വി​ളി​യാ​ണ്.​ ​വൈ​കും​ ​തോ​റും​ ​രൂ​ക്ഷ​മാ​കു​ന്ന​ ​ദു​ർ​ഗ​ന്ധം​ ​ഇ​ല്ലാ​താ​ക്കാ​ൻ​ ​അ​ന്ന​ന്ന് ​സം​സ്‌​ക​രി​ക്ക​ണം.​ ​വീ​ടു​ക​ളി​ൽ​ ​ഡ​യ​പ്പ​റു​ക​ളും​ ​മ​റ്റും​ ​ശേ​ഖ​രി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​ക​വ​ർ​ ​'​ആ​ക്രി​"​ ​ന​ൽ​കും.​ ​ഡ​ബി​ൾ​ ​ചേം​ബ​ർ​ ​ഇ​ൻ​സി​ന​റേ​റ്റ​റി​ലാ​ണ് ​ക​ത്തി​ക്കു​ന്ന​ത്.​ ​ഒ​രു​ ​ചേം​ബ​റി​ൽ​ ​ഏ​ക​ദേ​ശം​ 1000​-1050​ ​ഡി​ഗ്രി​ ​ചൂ​ടു​ണ്ടാ​കും.​ ​ര​ണ്ടാ​മ​ത്തെ​ ​ചേം​ബ​റി​ൽ​ ​എ​ത്തു​ന്ന​തോ​ടെ​ ​ഹെ​വി​ ​ലോ​ഡ് ​മാ​ലി​ന്യം​ ​ക്ലീ​ൻ​ ​ചാ​ര​മാ​യി​ ​മാ​റും.​ ​കേ​ര​ള​ത്തി​ൽ​ ​വീ​ടു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​സാ​നി​റ്റ​റി​ ​മാ​ലി​ന്യം​ ​മാ​ത്രം​ ​കു​മി​ഞ്ഞു​കൂ​ടു​മ്പോ​ൾ​ ​പ്ലാ​ന്റി​ന് ​വി​ശ്ര​മ​മി​ല്ല.​ ​എ​ല്ലാ​റ്റി​നും​ ​ഡി​ജി​റ്റ​ൽ​ ​ഇ​ട​പാ​ട് ​മാ​ത്രം.​ ​കൊ​ടു​ക്കു​ന്ന​തും​ ​വാ​ങ്ങു​ന്ന​തു​മെ​ല്ലാം​ ​കി​റു​കൃ​ത്യം.
ക​ള​മ​ശേ​രി,​ ​തൃ​ക്കാ​ക്ക​ര,​ ​തൃ​പ്പൂ​ണി​ത്തു​റ,​ ​മ​ര​ട് ​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ​ ​ക്യു​ ​ആ​ർ​ ​കോ​ഡ് ​സം​വി​ധാ​നം​ ​വ​ന്നു​ ​ക​ഴി​ഞ്ഞു.​ ​പ​തി​വു​കാ​ർ​ക്ക് ​സേ​വ​നം​ ​കൂ​ടു​ത​ൽ​ ​എ​ളു​പ്പം.
ആ​രൊ​ക്കെ​ ​എ​ന്തൊ​ക്കെ​ ​പ​റ​ഞ്ഞാ​ലും​ ​വൃ​ത്തി​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ഒ​രു​പ​ടി​ ​മു​ന്നി​ലാ​ണ് ​മ​ല​യാ​ളി​ക​ൾ​ ​എ​ന്നു​ ​ചന്ദ്രശേഖർ ​പ​റ​യും.​ ​വീ​ടും​ ​പ​രി​സ​ര​വും​ ​വൃ​ത്തി​യാ​ക്കാ​ൻ​ ​കൈ​യി​ൽ​നി​ന്നു​ ​കാ​ശി​റ​ക്കും.​ ​കേ​ര​ള​ത്തി​ലെ​ ​പ്ര​മു​ഖ​ ​ന​ഗ​ര​ങ്ങ​ൾ​ 80​ ​ശ​ത​മാ​ന​ത്തി​ലേ​റെ​ ​വൃ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.​ ​ദു​ർ​ഗ​ന്ധം​ ​വ​മി​ക്കു​ന്ന​ ​മാ​ലി​ന്യ​ക്കൂ​ന​ക​ൾ​ ​പ​ഴ​ങ്ക​ഥ​യാ​യി.


പുരസ്കാരങ്ങൾ

2023​:​ ​ഹെ​ഡ് ​സ്റ്റാ​ർ​ട്ട് ​അ​വാ​ർ​ഡ്,​ ​കൈ​ര​ളി​ ​ഇ​ന്നോ​ടെ​ക് ​അ​വാ​ർ​ഡ്,​ ​ജെ.​സി.​ഐ​ ​അ​വാ​ർ​ഡ്,​ ​ലു​ലു​ ​ഡൈ​ജെ​ക്‌​സ് ​സ​സ്റ്റൈ​ന​ബി​ലി​റ്റി​ ​ചാ​മ്പ്യ​ൻ​ ​അ​വാ​ർ​ഡ്
2024​:​ ​സോ​ഷ്യ​ൽ​ ​ഇ​മ്പാ​ക്ട​ർ​ ​ഒ​ഫ് ​ദി​ ​ഇ​യ​ർ,​ ​യു​വ​പ്ര​തി​ഭ​ ​അ​വാ​ർ​ഡ്,​ ​ഷാ​ർ​ജ​ ​ആ​ക്‌​സ​ല​റേ​റ്റ​ർ​ ​(​ലോ​ക​ത്തെ​ ​മി​ക​ച്ച​ ​പ​ത്ത് ​സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ​ ​ഒ​ന്ന്),​ ​ഇ​ന്തോ​-​ആ​സി​യ​ൻ​ ​സ​മി​റ്റ് ​(​മ​ലേ​ഷ്യ​),​ ​ഫോ​ബ്‌​സ് ​മാ​ഗ​സി​ൻ​ ​ഫീ​ച്ച​ർ,​ ​ഫോ​ബ്‌​സ് ​മാ​ഗ​സി​ൻ​ ​ഫീ​ച്ച​ർ,​ ​സ്വാ​മി​ ​വി​വേ​കാ​ന​ന്ദ​-​യു​വ​പ്ര​തി​ഭ​ ​അ​വാ​ർ​ഡ്,​ ​നെ​ക്‌​സ​സ് ​യു.​എ​സ് ​അ​ലു​മ്‌​നി,​ ​ഐ.​ഡി.​എ​ഫ്.​സി​ ​അ​വാ​ർ​ഡ്,​ ​കെ.​എം.​എ​ ​ഗ്രീ​ൻ​ ​പാം​സ് ​അ​വാ​ർ​ഡ്.
2025​:​ ​എ​ച്ച്.​ഡി.​എ​ഫ്.​സി​ ​പ​രി​വ​ർ​ത്ത​ൻ​ ​ഗ്രാ​ന്റ്,​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​പു​ര​സ്‌​കാ​രം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.