SignIn
Kerala Kaumudi Online
Sunday, 22 February 2026 9.54 AM IST

ശരിയെന്നുറപ്പിച്ചതൊക്കെ, ശരിയായിരിക്കുമോ?

Increase Font Size Decrease Font Size Print Page
s

'​'​ഞാ​ൻ​ ​കാ​ണു​മ്പോ​ൾ,​ ​അ​ദ്ദേ​ഹ​ത്തെ,​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രും​ ​മ​റ്റും​ ​സ്നേ​ഹ​പൂ​ർ​വം​ ​വ​ട്ട​മി​ട്ടു​നി​ന്ന് ​ഇ​പ്ര​കാ​രം​ ​പ​റ​യു​ന്ന​താ​ണ് ​കേ​ട്ട​ത്:​ ​ചോ​ദി​ച്ചാ​ൽ​ ​സാ​ർ​ ​സ​ത്യം​പ​റ​യു​മോ​?​"​കേ​ട്ട​പ്പോ​ൾ,​ ​അ​ടു​ത്ത​രം​ഗം​ ​കാ​ണാ​ൻ​ ​എ​നി​ക്കും​ ​താ​ല്പ​ര്യ​മാ​യി​!​ ​'​അ​ല്ല,​സാ​ർ​ ​ഒ​ന്നും​പ​റ​ഞ്ഞി​ല്ല​ല്ലോ​"​യെ​ന്നാ​യി​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ർ.​'​അ​ത്,​ചോ​ദ്യം​ ​കേ​ട്ടാ​ല​ല്ലേ​ ​പ​റ​യാ​ൻ​ ​ക​ഴി​യു.​"​എ​ന്നു​ ​പ​റ​ഞ്ഞു​കൊ​ണ്ട് ​അ​ദ്ദേ​ഹം​ ​പ്ര​സ​ന്ന​വ​ദ​ന​നാ​യി​ ​നി​ന്നു.​ ​അ​ദ്ദേ​ഹം​ ​ആ​രാ​യി​രി​ക്കു​മെ​ന്ന​ല്ലേ​ ​ഇ​പ്പോ​ൾ​ ​നി​ങ്ങ​ൾ​ ​ചി​ന്തി​ക്കു​ന്ന​ത്,​ ​അ​ദ്ദേ​ഹ​മെ​ന്റെ​ ​ബാ​ല്യ​കാ​ല​ ​സു​ഹൃ​ത്താ​ണ്.​ ​അ​ദ്ദേ​ഹം​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​നി​ന്നും​ ​വി​ര​മി​ക്കു​ന്ന​ ​ദി​വ​സ​മാ​യി​രു​ന്നു​ ​അ​ന്ന്.​ ​വ​ള​രെ​ ​മാ​ന്യ​നെ​ന്ന് ​എ​ല്ലാ​വ​രും​ ​ഒ​രേ​ ​സ്വ​ര​ത്തി​ൽ​ ​സ​മ്മ​തി​ക്കു​ന്ന​ ​ഒ​രു​ ​സീ​നി​യ​ർ​ ​ഓ​ഫീ​സ​റാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​അ​ങ്ങ​നെ​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​നോ​ട് ​വി​ട​പ​റ​യു​ന്ന​ ​ദി​വ​സം​ ​എ​ന്തി​നാ​യി​രി​ക്കാം​ ​അ​ദ്ദേ​ഹം​ ​എ​ന്നെ​ക്കൂ​ട്ടി​ ​ഓ​ഫീ​സി​ൽ​ ​പോ​യ​ത് ​എ​ന്ന​ല്ലേ​ ​ആ​ലോ​ചി​ക്കു​ന്ന​ത്?​ ​അ​ത് ​മു​പ്പ​ത്തി​ര​ണ്ട് ​കൊ​ല്ല​ങ്ങ​ൾ​ക്ക് ​മു​മ്പ് ​അ​ദ്ദേ​ഹം​ ​എ​നി​ക്കു​ ​ത​ന്ന​വാ​ക്കു​ ​പാ​ലി​ക്കു​ന്ന​തി​നാ​ണ്.​ ​അ​തെ​ന്തു​വാ​ക്കെ​ന്ന​ല്ലേ​?​ ​മു​പ്പ​ത്തി​ര​ണ്ട് ​കൊ​ല്ല​ങ്ങ​ൾ​ക്ക് ​മു​മ്പ് ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​പ്ര​വേ​ശി​ക്കു​ന്ന​തി​ന് ​കേ​ര​ള​ത്തി​ന്റെ​ ​വ​ട​ക്കു​ള്ള​ ​ഒ​രു​ ​ജി​ല്ല​യി​ൽ​ ​പോ​യ​പ്പോ​ൾ​ ​കൂ​ട്ടു​പോ​യ​ത് ​ഞാ​നാ​യി​രു​ന്നു.​ ​അ​ന്ന്,​ ​ത​ന്ന​ ​വാ​ക്കാ​ണ്,​ ​സ​ർ​വീ​സി​ൽ​ ​നി​ന്നും​ ​വി​ര​മി​ക്കു​ന്ന​ ​ദി​വ​സ​വും​ ​എ​ന്നെ​ ​കൂ​ടെ​ ​കൂ​ട്ടി​പോ​യി​ ​മാ​ത്ര​മേ​ ​പ​ടി​യി​റ​ങ്ങു​യെ​ന്ന്!​അ​തി​പ്പോ​ൾ​ ​പാ​ലി​ക്ക​പ്പെ​ട്ടു.​ ​അ​ദ്ദേ​ഹ​ത്തോ​ടു​ള്ള,​ആ​ ​സ​ഹ​ജീ​വ​ന​ക്കാ​രു​ടെ​ ​കാ​ത​ലാ​യ​ ​ചോ​ദ്യ​മൊ​ന്നു​കേ​ട്ടാ​ലോ​:​ ​'​സാ​ർ,​ ​ജീ​വി​ത​ത്തി​ൽ,​ ​എ​ന്നെ​ങ്കി​ലും​ ​ആ​രോ​ടെ​ങ്കി​ലും​ ​ദേ​ഷ്യ​പ്പെ​ട്ടി​ട്ടു​ണ്ടോ​?​സ​ത്യം​പ​റ​യ​ണം,​ ​സ​ത്യ​മേ​പ​റ​യാ​വൂ​?​"​ ​അ​താ​യ​ത്,​ ​അ​ദ്ദേ​ഹം​ ​സ​ർ​വീ​സി​ലു​ണ്ടാ​യി​രു​ന്ന​ ​അ​ത്ര​യും​ ​നീ​ണ്ട​ ​കാ​ല​യ​ള​വി​നി​ട​യി​ൽ​ ​ഒ​രു​ ​കീ​ഴ്ഉ​ദ്യോ​ഗ​സ്ഥ​നോ​ടും​ ​മോ​ശ​മാ​യി​ ​പെ​രു​മാ​റി​യി​ട്ടി​ല്ല.​ ​അ​തു​കൊ​ണ്ടാ​ണ്,​ ​അ​ത്ത​ര​മൊ​രു​ ​ചോ​ദ്യം​ ​!​ ​ഇ​ത്ര​യും​സ​ന്തോ​ഷ​വും,​ ​സം​തൃ​പ്തി​യും​ ​വി​ള​ങ്ങി​ ​നി​ൽ​ക്കു​മ്പോ​ഴാ​ണ്,​ ​അ​വി​ടെ​ ​കൂ​ടി​യ​വ​രി​ലൊ​രാ​ളി​ന്റെ​യൊ​രു​ ​സൈ​ഡ്ക​മ​ന്റ്:​ ​'​അ​തൊ​ക്കെ​ ​സാ​റി​ന്റെ​യൊ​രു​ ​അ​ഭി​ന​യ​മ​ല്ലേ,​ ​സാ​റി​ന്റെ​ ​ഭാ​ര്യ​ക്കു​പോ​ലും,​ ​വി​വാ​ഹം​ ​ക​ഴി​ഞ്ഞ് ​മൂ​ന്നു​മാ​സം​ ​പോ​ലും​ ​കൂ​ടെ​ ​ക​ഴി​യാ​ൻ​ ​പ​റ്റി​യി​ല്ല​!​എ​ല്ലാ​ ​ബ​ന്ധു​ക്ക​ളു​മാ​യും​ ​വ​ഴ​ക്ക്,​വ്യ​വ​ഹാ​ര​ങ്ങ​ൾ.​ ​ന​മ്മ​ൾ​ ​ക​ണ്ട​തൊ​ക്കെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ഭി​ന​യം,​ ​ഇ​ത​ല്ല,​ ​ശ​രി​ക്കു​ള്ള​ ​മു​ഖം.​ ​കാ​ര​ണം,​ ​ബ​ന്ധം​ ​പി​രി​ഞ്ഞു​പോ​യ​ ​സാ​റി​ന്റെ​ ​ഭാ​ര്യ,​ ​എ​ന്റെ​ ​അ​ടു​ത്തൊ​രു​ ​ബ​ന്ധു​വാ​ണ്.​ ​അ​വ​ർ,​ ​കു​റെ​ ​സ​ഹി​ച്ചു​!​ ​ഞാ​നി​തി​പ്പോ​ൾ​ ​പ​റ​യാ​ൻ​ ​കാ​ര​ണം,​ ​ഇ​നി​ ​ഇ​തു​പോ​ലൊ​രു​ ​അ​വ​സ​രം​ ​എ​നി​ക്കി​നി​ ​കി​ട്ടി​ല്ല​ല്ലോ,​അ​തു​കൊ​ണ്ടാ​ണ്.​"​ ​ഇ​ത്ര​യൊ​ക്കെ​ ​ആ​യ​പ്പോ​ൾ,​ആ​ ​യാ​ത്ര​യ​യ​പ്പു​ച​ട​ങ്ങ് ​എ​ങ്ങ​നെ​യാ​യി​ ​കാ​ണു​മെ​ന്ന് ​ഞാ​ൻ​ ​പ​റ​യേ​ണ്ട​ ​കാ​ര്യ​മി​ല്ല​ല്ലോ,​ ​അ​വി​ടെ​ ​സം​ഭ​വി​ക്കാ​ൻ​ ​പാ​ടി​ല്ലാ​ത്ത​തൊ​ക്കെ​ ​പി​ന്നെ​ ​സം​ഭ​വി​ച്ചു​യെ​ന്നു​ ​ഞാ​ൻ​ ​ചു​രു​ക്കാം​!​"​പ്ര​ഭാ​ഷ​ക​ൻ,​ ​സ​ദ​സ്യ​രെ​ ​നോ​ക്കി​യ​പ്പോ​ൾ,​ ​അ​ധി​കം​പേ​രും​ ​മി​ണ്ടാ​ട്ട​മി​ല്ലാ​ത്തൊ​രു​ ​മു​ഖ​ഭാ​വ​ത്തി​ലാ​ണ് ​കാ​ണ​പ്പെ​ട്ട​ത്.​ ​പ്ര​ഭാ​ഷ​ക​ൻ​ ​തു​ട​ർ​ന്നു​:​ ​എ​ല്ലാ​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും,​ ​എ​ല്ലാ​വ​ർ​ക്കും​ ​ഒ​രേ​പോ​ലെ​ ​പെ​രു​മാ​റാ​ൻ​ ​ക​ഴി​യി​ല്ല​യെ​ന്ന​താ​ണ് ​സ​ത്യ​മെ​ന്ന് ​ന​മു​ക്കെ​ല്ലാ​വ​ർ​ക്കു​മ​റി​യാം.​ ​എ​ന്നാ​ലും,​ ​ഒ​ന്നും​ ​മ​ന​സി​ലാ​കാ​ത്ത​തു​പോ​ലെ,​ ​ഉ​റ്റ​വ​ർ​ത​ന്നെ,​ ​അ​ന്യോ​ന്യം​ ​കു​റ്റ​പ്പെ​ടു​ത്തു​ന്നു​!​ഇ​താ​ണ്,​ ​ന​മ്മു​ടെ​ ​സ​മൂ​ഹ​ത്തെ​ ​പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ ​ഗു​രു​ത​ര​മാ​യ​ ​പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്ന്.​ ​എ​നി​ക്ക്‌​ ​പി​ഴ​വു​പ​റ്റി​യെ​ന്നൊ​രു​ ​സ്വ​യം​ ​സ​മ്മ​തം,​സ്വ​ന്തം​ ​പി​ഴ​വു​ ​മ​ന​സി​ലാ​ക്കി​യാ​ലും,​ ​സ​മ്മ​തി​ച്ചു​ ​കൊ​ടു​ക്കാ​ൻ​ ​എ​ത്ര​പേ​ർ​ ​ത​യ്യാ​റാ​കും​!​അ​ങ്ങ​നെ​യ​ങ്ങ് ​ത​ല​കു​നി​ക്കു​വാ​ൻ,​ ​ന​മ്മു​ടെ​ ​ഉ​ള്ളി​ലി​രി​ക്കു​ന്ന​യാ​ൾ​ ​സ​മ്മ​തം​ ​ത​രു​മോ​?​ ​പെ​രു​മാ​റ്റ​ത്തി​ലെ​ ​പ്ര​ശ്ന​ങ്ങ​ൾ​:​ ​വൈ​കാ​രി​ക​ ​മാ​റ്റ​ങ്ങ​ൾ​ ​(​ദേ​ഷ്യം,​ ​വി​ഷാ​ദം​),​ ​ആ​ശ​യ​വി​നി​മ​യ​ത്തി​ലെ​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​എ​ന്നി​വ​യാ​യി​ ​പ്ര​ക​ട​മാ​കാം.​ ​ശാ​രീ​രി​ക​ ​അ​സു​ഖ​ങ്ങ​ൾ,​ ​കൗ​മാ​ര​പ്രാ​യ​ത്തി​ലെ​ ​മാ​റ്റ​ങ്ങ​ൾ,​ ​അ​മി​ത​മാ​യ​ ​സ​മ്മ​ർ​ദ്ദം​ ​എ​ന്നി​വ​യാ​ണ് ​പ്ര​ധാ​ന​ ​കാ​ര​ണ​ങ്ങ​ൾ.​ ​ആ​ശ​യ​വി​നി​മ​യ​ ​ത​ട​സ്സ​ങ്ങ​ളും​ ​പ്ര​ശ്ന​മാ​കു​ന്നു​ണ്ട് ​:​കാ​ര്യ​ങ്ങ​ൾ​ ​മ​ന​സ്സി​ലാ​ക്കു​ന്ന​തി​ലെ​ ​ബു​ദ്ധി​മു​ട്ട്,​ ​സം​സാ​രി​ക്കാ​നു​ള്ള​ ​പ്ര​യാ​സ​ങ്ങ​ൾ​ ​അ​ത​ങ്ങ​നെ​ ​പോ​കു​ന്നു.​ ​സാ​മൂ​ഹി​ക​ ​ഇ​ട​പെ​ട​ലു​ക​ളി​ലെ​ ​കു​റ​വ്:​ ​ആ​ളു​ക​ളു​മാ​യി​ ​ഇ​ട​പ​ഴ​കു​ന്ന​തി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ൽ​ക്കു​ക,​ ​ഒ​റ്റ​പ്പെ​ട​ൽ,​ ​കൂ​ട്ടു​കാ​രി​ൽ​ ​നി​ന്ന് ​പി​ന്മാ​റു​ക.​ ​പ​രി​ഹാ​ര​മാ​ർ​ഗ്ഗ​ങ്ങ​ൾ​:​ ​തു​റ​ന്ന​ ​ആ​ശ​യ​വി​നി​മ​യം,​ ​കൗ​ൺ​സി​ലിം​ഗ്,​ ​ശാ​രീ​രി​ക​ ​കാ​ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ​ ​ചി​കി​ത്സ,​ ​കു​ട്ടി​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​അ​വ​രു​ടെ​ ​വി​ശ്വാ​സം​ ​നേ​ടി​യെ​ടു​ക്കു​ക​ ​എ​ന്നി​വ​യി​ലൂ​ടെ​ ​ഈ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​വ​ലി​യൊ​ര​ള​വ് ​പ​രി​ഹ​രി​ക്കാ​ൻ​ ​ക​ഴി​ഞ്ഞേ​ക്കാം.​ ​എ​ന്നാ​ൽ,​ ​ബാ​ഹ്യ​ഇ​ട​പെ​ട​ലു​ക​ൾ​ ​വി​ളി​ച്ചു​ ​വ​രു​ത്തു​ന്ന​തി​ന് ​മു​മ്പാ​യി​ ​സ്വ​യ​മൊ​രു​ ​വി​ല​യി​രു​ത്ത​ൽ​ ​ന​ന്നാ​യി​രി​ക്കും,​ ​ന​മ്മ​ൾ​ ​ശ​രി​യെ​ന്ന് ​ഉ​റ​പ്പി​ച്ചു​ ​പി​ടി​ക്കു​ന്ന​വ​യെ​ല്ലാം​ ​ശ​രി​യാ​യി​ ​ക്കൊ​ള്ള​ണ​മെ​ന്നി​ല്ല​!​തി​രി​ച്ച​റി​വു​ള്ള​വ​ർ​ ​സ്വ​യം​തോ​റ്റു​കൊ​ടു​ത്ത​ചി​ല​ ​തോ​ൽ​വി​ക​ൾ,​ ​പി​ന്നീ​ട് ​വി​ജ​യ​മാ​യി​വ​ന്ന​തും​ ​ക​ണ്ടി​ട്ടു​ണ്ട്!​"​"​ഇ​പ്ര​കാ​രം​ ​പ്ര​ഭാ​ഷ​ക​നി​റ​ങ്ങി​യ​പ്പോ​ൾ,​ ​സ​ദ​സ്യ​രി​ൽ​ ​പ​ല​രും​ ​ന​വ​ജ്യോ​തി​ ​ദ​ർ​ശ​ന​ ​നി​ർ​വൃ​തി​യി​ലാ​യി​രു​ന്നു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.