SignIn
Kerala Kaumudi Online
Sunday, 22 February 2026 5.50 AM IST

''സെക്കന്റ് ഇന്നിംഗ്സ്" മധുരസഞ്ചാരം

Increase Font Size Decrease Font Size Print Page
s

ആ​തു​ര​സേ​വ​ന​ത്തിൽ ഇ​തി​ഹാ​സ സ​മാ​ന​മാ​യ ഫ​സ്റ്റ് ഇ​ന്നിം​ഗ്‌​സ് പൂർ​ത്തി​യാ​ക്കിയ ഡോ. എൻ.എൻ.മു​ര​ളി ഇ​പ്പോൾ മ​ധു​രം നി​റ​ഞ്ഞ സെ​ക്കൻ​ഡ് ഇ​ന്നിം​ഗ്‌​സി​ലാ​ണ്. പ​ണ്ട് ബോ​ളി​വു​ഡ് താ​ര​ങ്ങ​ളെ​പ്പോ​ലെ ക്ലീൻ ഷേ​വ് ഗ്ലാ​മ​റിൽ ന​ട​ന്നി​രു​ന്ന അ​ദ്ദേ​ഹ​മി​പ്പോൾ താ​ടി വ​ളർ​ത്തി, മു​ടി വ​ളർ​ത്തി ഒ​രു സ​ന്യാ​സി​യു​ടെ ലു​ക്കി​ലാ​ണ്. ഒ​രു ഭി​ക്ഷു​വി​നെ​പ്പോ​ലെ ഭാ​ര്യ​യു​ടെ കൈ​പി​ടി​ച്ച് ലോ​ക​മാ​കെ സ​ഞ്ച​രി​ക്കു​ക​യാ​ണ്.
'മു​റി​വു​കൾ ഉ​ണ​ങ്ങു​മ്പോൾ" എ​ന്ന ആ​ത്മ​ക​ഥ​യു​ടെ അ​വ​സാ​ന​ത്തെ അ​ദ്ധ്യാ​യ​ത്തി​ന് 'ആ​ത്മ​നിർ​വൃ​തി​യി​ലേ​ക്ക്..." എ​ന്ന് പേ​രി​ട്ടാ​ണ് ഡോ.എൻ.എൻ. മു​ര​ളി എ​ഴു​തി നി​റു​ത്തി​യ​ത്. മ​ര​ണ​ത്തി​ന്റെ ഗു​ഹാ​മു​ഖ​ത്ത് നി​ന്ന് ര​ണ്ട് ത​വ​ണ അ​ത്ഭു​ത​ക​ര​മാ​യി ജീ​വി​തം വീ​ണ്ടെ​ടു​ത്ത ഡോ.എൻ.എൻ.മു​ര​ളി,​ ആ​ത്മ​നിർ​വൃ​തി​യു​ടെ ആ​ന​ന്ദ നി​മി​ഷ​ങ്ങ​ളിൽ ത​ന്നെ​യാ​ണ്. ആ​സ്‌​ട്രേ​ലി​യ, സിം​ഗ​പ്പൂർ, മ​ലേ​ഷ്യ, ഈ​ജി​പ്​ത്, ഇ​സ്ര​യേൽ, പാ​ല​സ്​തീൻ, ടർ​ക്കി, ഗ്രീ​സ്, കാ​ന​ഡ, ന്യൂ​സി​ലാൻ​ഡ്, ചൈ​ന,​ റ​ഷ്യ, മാ​ലി, വി​വി​ധ ആ​ഫ്രി​ക്കൻ രാ​ജ്യ​ങ്ങൾ തു​ട​ങ്ങി നൂ​റോ​ളം രാ​ജ്യ​ങ്ങൾ ഭാ​ര്യ ഗീ​ത​യു​മൊ​ന്നി​ച്ച് സ​ന്ദർ​ശി​ച്ചു.
ഇ​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും പോ​യി,​ പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളി​ലെ​ല്ലാം ദർ​ശ​നം ന​ട​ത്തി. കാ​ശി​യി​ലും മൂ​കാം​ബി​ക​യി​ലും മ​ഹാ​കാ​ലേ​ശ്വ​റി​ലും ഖ​ജ​രാ​വോ​യി​ലും പോ​യി, കു​ട​ജാ​ദ്രി കു​ന്നു​ക​യ​റി. കാ​ശി​യിൽ പോ​യാൽ ജീ​വി​ത​ത്തി​ലെ എ​ന്തെ​ങ്കി​ലും ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് വി​ശ്വാ​സ​മു​ണ്ട്. അ​ങ്ങ​നെ അ​ഞ്ച് വർ​ഷം മു​മ്പു​ള്ള കാ​ശി യാ​ത്ര​യ്​ക്ക് ശേ​ഷ​മാ​ണ് മു​ടി​യും താ​ടി​യും മു​റി​ക്കു​ന്ന​ത് ഡോ.എൻ.എൻ. മു​ര​ളി ഉ​പേ​ക്ഷി​ച്ച​ത്.
അ​ടു​ത്ത​കാ​ലം വ​രെ​യും സ​മാ​ധാ​ന​മാ​യി ഒ​ന്നി​രി​ക്കാൻ പോ​ലും ക​ഴി​യാ​ത്ത ത​ര​ത്തിൽ തി​ര​ക്കാ​യി​രു​ന്നു. പാ​തി​രാ​ത്രി വ​രെ നീ​ളു​ന്ന പ​രി​ശോ​ധ​ന​ക​ളും ശ​സ്​ത്ര​ക്രി​യ​ക​ളും. ഇ​തി​നി​ട​യിൽ സ്വ​സ്ഥ​മാ​യൊ​ന്ന് മി​ണ്ടി​പ്പ​റ​യാൻ പോ​ലും ഇ​രു​വർ​ക്കും കാ​ര്യ​മാ​യി സ​മ​യം ല​ഭി​ച്ചി​ട്ടി​ല്ല. കി​ട്ടു​ന്ന ചെ​റി​യ ഇ​ട​വേ​ള​ക​ളിൽ വാ​യി​ക്കു​ന്ന പു​സ്​ത​ക​ങ്ങ​ളി​ലൂ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള മോ​ഹ​ന​ചി​ത്ര​ങ്ങൾ മു​ര​ളി ഡോ​ക്ട​റു​ടെ മ​ന​സിൽ നി​റ​ച്ചു​വ​ച്ചു.
പ​ക്ഷെ ഒ​റ്റ​പ്പെ​ട്ട വി​ദേ​ശ​യാ​ത്ര​കൾ. അ​ത്ര​മാ​ത്ര​മേ ക​ഴി​ഞ്ഞു​ള്ളു. ദേ ഇ​പ്പോൾ, ക​ഥ​ക​ളി​ലൂ​ടെ​യും നോ​വ​ലു​ക​ളി​ലൂ​ടെ​യും മ​ന​സിൽ പ​ടർ​ന്ന നാ​ടു​ക​ളി​ലേ​ക്ക് ഒ​രു ദേ​ശാ​ട​ന​പ​ക്ഷി​യെ​പ്പോ​ലെ സ​ഞ്ച​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം. യാ​ത്ര​കൾ​ക്കി​ട​യിൽ ഇ​രു​വ​രും മാ​ത്ര​മാ​യി​രു​ന്ന് മി​ണ്ടി​പ്പ​റ​യു​ക​യാ​ണ്. പ​ഴ​യ​കാ​ര്യ​ങ്ങൾ ഓർ​ത്തെ​ടു​ക്കു​ക​യാ​ണ്.
പാ​വ​ങ്ങൾ​ക്ക് വ​ണ്ടി​ക്കൂ​ലി,
ഇ​പ്പോ​ഴും മു​ട​ക്ക​മി​ല്ല
കൊട്ടാരക്കര താ​മ​ര​ക്കു​ടി നീ​ല​മ​ന ഇ​ല്ല​ത്ത് കെ.എ​സ്.ആർ.ടി.സി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന എൻ.എ​സ്. നാ​രാ​യണ​ൻ പോ​റ്റി​യു​ടെ​യും ദ്രൗപതി അ​ന്തർ​ജ്ജ​ന​ത്തി​ന്റെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​യാ​ണ് മു​ര​ളി ഡോ​ക്ട​റു​ടെ ജ​ന​നം.
താ​മ​ര​ക്കു​ടി സ്​കൂ​ളി​ലാ​യി​രു​ന്നു സ്​കൂൾ വി​ദ്യാ​ഭ്യാ​സം. ആ​ല​പ്പു​ഴ മെ​ഡി​ക്കൽ കോ​ളേ​ജിൽ നി​ന്നും എം.ബി.ബി.എ​സും തി​രു​വ​ന​ന്ത​പു​രം മെ​ഡി. കോ​ളേ​ജിൽ നി​ന്നും ജ​ന​റൽ സർ​ജ​റി​യിൽ എം.എ​സും ഡൽ​ഹി ആൾ ഇ​ന്ത്യൻ ഇൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്കൽ സ​യൻ​സിൽ നി​ന്ന് എം.എൻ.എ.എം.എ​സും നേ​ടി.
1779ൽ ചീ​ര​ങ്കാ​വ് ഇ.എ​സ്.ഐ ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യ​മാ​യി സർക്കാർ ജോ​ലി​യിൽ പ്ര​വേ​ശി​ച്ച​ത്. 2007ൽ പ​ത്ത​നം​തി​ട്ട ഡി.എം.ഒ ആ​യി​രി​ക്കെ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് വ​ച്ച് വി​ര​മി​ക്കാ​നാ​യ​ത് ജീ​വി​ത​ത്തി​ലെ മ​ഹാ​സൗ​ഭാ​ഗ്യ​മാ​യി ഡോ.എൻ.എൻ. മു​ര​ളി കാ​ണു​ന്നു. അ​തി​ന് ശേ​ഷം വി​വി​ധ ആ​ശു​പ​ത്രി​ക​ളിൽ കൺ​സൾ​ട്ടന്റാ​യും മെ​ഡി​ക്കൽ കോ​ളേ​ജു​ക​ളിൽ അ​ദ്ധ്യാ​പ​ക​നാ​യും പ്ര​വർ​ത്തി​ച്ചു.
പ​ത്ത് വർ​ഷം മു​മ്പ് കൊ​ട്ടാ​ര​ക്ക​ര മൈ​ല​ത്ത് ഡോ. മു​ര​ളീ​സ് മെ​ഡി​ക്കൽ സെന്റർ എ​ന്ന പേ​രിൽ സ്വ​ന്ത​മാ​യി ആ​ശു​പ​ത്രി തു​ട​ങ്ങി. ഇ​പ്പോൾ എ​ഴു​പ​ത്തി​യ​ഞ്ച് വ​യ​സ് പി​ന്നി​ട്ടു. ഡോ. മു​ര​ളീ​സ് മെ​ഡി​ക്കൽ സെന്റ​റിൽ ഡോ. എൻ.എൻ. മു​ര​ളി​യെ കാ​ണാൻ ഇ​പ്പോ​ഴും രോ​ഗി​ക​ളു​ടെ തി​ര​ക്കാ​ണ്. കൊ​ട്ടാ​ര​ക്ക​ര​യി​ലെ വീ​ടാ​യ നീ​ല​മ​ന​യി​ലും താ​മ​ര​ക്കു​ടി​യി​ലെ വീ​ടാ​യ നീ​ല​മ​ന മു​ര​ളീ​ഗീ​ത​ത്തി​ലും മാ​റി​മാ​റി​യാ​ണ് ഇ​പ്പോൾ താ​മ​സം.
ര​ണ്ടി​ട​ത്തും പ്രി​യ​പ്പെ​ട്ട പോ​റ്റി ​ഡോ​ക്ട​റെ കാ​ണാൻ രോ​ഗി​ക​ളെ​ത്തും. അ​വ​രിൽ പ​ല​രും പാ​വ​ങ്ങ​ളാ​യി​രി​ക്കും. പ​ണ്ട് സർ​ക്കാർ ആ​ശു​പ​ത്രി​ക​ളിൽ പ്രാ​ക്ടീ​സ് ചെ​യ്യു​മ്പോ​ഴ​ത്തെ​പ്പോ​ലെ ചി​ലർ​ക്ക് വ​ണ്ടി​ക്കൂ​ലി​ക്കു​ള്ള പ​ണ​വും പോ​റ്റി ഡോ​ക്ടർ നൽ​കും.
മ​ക്കൾ ന​ന്നാ​യി പഠി​ച്ച് ഡോ​ക്ടർ​മാ​രാ​യി. ന​ല്ല നർ​ത്ത​ക​രാ​യി. ഇ​ള​യ​മ​കൾ പ​ത്മി​നി ര​ണ്ട് ത​വ​ണ സം​സ്ഥാ​ന സ്​കൂൾ ക​ലാ​തി​ല​ക​വും ഒ​രു ത​വ​ണ കേ​ര​ള സർ​വ​ക​ലാ​ശാ​ല ക​ലാ​തി​ല​ക​വു​മാ​യി​രു​ന്നു. മൂ​ത്ത​മ​കൾ ദ്രൗ​പ​തി ര​ണ്ട് ത​വ​ണ കേ​ര​ള സർ​വ​ക​ലാ​ശാ​ല ക​ലാ​തി​ല​ക​മാ​യി​രു​ന്നു.
ദേ​ശീ​യ ക​ലോ​ത്സ​വ​ത്തി​ലും സ​മ്മാ​ന​ങ്ങൾ സ്വ​ന്ത​മാ​ക്കി. ര​ണ്ട് മ​ക്കൾ​ക്കും ന​ല്ല വി​വാ​ഹ​ബ​ന്ധം ല​ഭി​ച്ചു. കൊ​ല്ല​ത്തെ പ്ര​മു​ഖ നെ​ഫ്രോ​ള​ജി​സ്റ്റ് ഡോ. പ്ര​വീൺ ന​മ്പൂ​തി​രി​യാ​ണ് മൂ​ത്ത​മ​കൾ ഡോ. ദ്രൗ​പ​തി​യു​ടെ ഭർ​ത്താ​വ്. പ്ര​സി​ദ്ധ സർ​ജ​നും വെ​രി​ക്കോ​സ് വെ​യിൻ സ്‌​പെ​ഷ്യ​ലി​സ്റ്റു​മാ​യ ഡോ.കൃ​ഷ്​ണൻ ന​മ്പൂ​തി​രി​യാ​ണ് ഇ​ള​യ മ​കൾ ഡോ. പ​ത്മി​നി​യു​ടെ ഭർ​ത്താ​വ്. മ​ക്കൾ ര​ണ്ട് പേ​രും ഡോ​ക്ടർ​മാ​രാ​ണെ​ങ്കി​ലും നൃ​ത്തം ത​പ​സാ​യി അ​നു​ഷ്ടി​ക്കു​ക​യാ​ണ്. ഒ​രാൾ ഭ​ര​ത​നാ​ട്യ​വും മ​റ്റേ​യാൾ കു​ച്ചു​പ്പു​ടി​യും. ര​ണ്ട് പേ​രും ചേർ​ന്ന് നീ​ല​മ​ന സി​സ്റ്റേ​ഴ്‌​സ് എ​ന്ന പേ​രിൽ നൃ​ത്ത സ​മ​ന്വ​യം അ​വ​ത​രി​പ്പി​ച്ചു​വ​രി​ക​യാ​ണ്. ഡ്രൈ​വർ പീ​താം​ബ​ര​നെ​യും മു​ര​ളി ഡോ​ക്ടർ ത​ന്റെ കു​ടും​ബ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് കാണുന്നത്്. വീ​ട്ടിൽ സ​ഹാ​യി​ക​ളാ​യി ഉ​ണ്ടാ​യി​രു​ന്ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അ​വർ​ക്കൊ​പ്പം പ​ന്ത്ര​ണ്ടാം വ​യ​സി​ലാ​ണ് പി​താം​ബ​രൻ മു​ര​ളി ഡോ​ക്ട​റു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. പി​ന്നീ​ട് ഡ്രൈ​വ​റാ​യി മാ​റി. പീ​താം​ബ​രൻ എ​ന്തെ​ങ്കി​ലും ചെ​യ്യ​രു​തെ​ന്ന് പ​റ​ഞ്ഞാൽ, മു​ര​ളി ഡോ​ക്ടർ ചെ​യ്യി​ല്ല. അ​ത്ര​യ്​ക്ക് വി​ശ്വാ​സ​വും ഇ​ഷ്ട​വു​മാ​ണ്.
ജ​ന​കീ​യ​നാ​യ പോ​റ്റി​ ഡോ​ക്ടർ
കു​ട്ടി​ക്കാ​ല​ത്ത് 1953ൽ മു​ര​ളി ഡോ​ക്ടർ കു​ള​ത്തിൽ വീ​ണു. അ​ന്ന് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചാ​ണ് ജീ​വൻ തി​രി​ച്ചു​പി​ടി​ച്ച​ത്. അ​ങ്ങ​നെ ജീ​വൻ ര​ക്ഷി​ച്ച ആ​ശു​പ​ത്രി​യിൽ 16 വർ​ഷം സർ​ജ​നാ​യും പി​ന്നീ​ട് സൂ​പ്ര​ണ്ടാ​യും ജോ​ലി ചെ​യ്യാൻ ക​ഴി​ഞ്ഞ​ത് ജീ​വി​ത​ത്തി​ലെ മറ്റൊരു സൗ​ഭാ​ഗ്യ​മാ​യി അ​ദ്ദേ​ഹം കാ​ണു​ന്നു. അ​ന്ന് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിൽ കാ​ര്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ല.
അ​ഞ്ച് ഡോ​ക്ടർ​മാ​രേ ഉ​ള്ളു. ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും മെ​ഡി​ക്കൽ കോ​ളേ​ജു​ക​ളി​ലു​മൊ​ന്നും മു​ര​ളി ഡോ​ക്ടർ​ക്ക് പോ​സ്റ്റിം​ഗ് ല​ഭി​ച്ചി​ട്ടി​ല്ല. ജോ​ലി മു​ഴു​വൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും പ്രൈ​മ​റി ഹെൽ​ത്ത് സെന്റ​റു​ക​ളി​ലു​മൊ​ക്കെ​യാ​യി​രു​ന്നു. ആ​ദ്യ​കാ​ലം മു​ത​ലെ അ​ദ്ദേ​ഹ​ത്തെ പോ​റ്റി ഡോ​ക്ടർ എ​ന്നാ​ണ് ജ​ന​ങ്ങൾ വി​ളി​ക്കു​ന്ന​ത്. സർ എന്ന് വി​ളി​ക്കു​ന്ന​തി​നെ​ക്കാൾ പോ​റ്റി ഡോ​ക്ടർ എ​ന്ന് വി​ളി​ക്കു​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന് കൂ​ട​തൽ ഇ​ഷ്ടം.

ഒ​ന്ന​ര​ല​ക്ഷം
ശ​സ്​ിയ​കൾ
പി​ന്നി​ട്ട കാ​ല​ത്തി​നി​ട​യിൽ ഒ​ന്ന​ര​ല​ക്ഷം ശ​സ്​ത്ര​ക്രി​യ​കൾ ന​ട​ത്തി​യ ഡോ.എൻ.എൻ. മു​ര​ളി ലിം​ക ബു​ക്ക് ഒ​ഫ് റെ​ക്കാ​ഡ്‌​സിൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.അ​തിൽ 90 ശ​ത​മാ​ന​വും പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി​രു​ന്നു. ഒ​രു ദി​വ​സം 32 ശ​സ്​ത്ര​ക്രി​യ​കൾ വ​രെ ചെ​യ്​തി​ട്ടു​ണ്ട്. ആ​ദ്യ​കാ​ല​ത്ത് മെ​ഴു​കു​തി​രി​യു​ടെ​യും മ​ണ്ണെ​ണ്ണ വി​ള​ക്കി​ന്റെ വെ​ളി​ച്ച​ത്തി​ലാ​യി​രു​ന്നു ശ​സ്​ത്ര​ക്രി​യ​കൾ. ഒ​ന്ന​ര​ല​ക്ഷം ശ​സ്​ത്ര​ക്രി​യ​കൾ ന​ട​ത്തി​യ​തി​നെ​ക്കാൾ ആ​ദ്ദേ​ഹ​ത്തി​ന് മ​റ്റൊ​രു കാ​ര്യ​ത്തി​ലാ​ണ് ചാ​രി​താർ​ത്ഥ്യം. അ​ദ്ദേ​ഹ​ത്തി​ന്റെ കൈ​യിൽ നി​ന്നും ഒ​രു ജീ​വൻ പോ​ലും ന​ഷ്ട​മാ​യി​ട്ടി​ല്ല.
ആ​ദ്യ​മാ​യി ജോ​ലി​യിൽ പ്ര​വേ​ശി​ച്ച ചീ​ര​ങ്കാ​വ് ഇ.എ​സ്.എ​സ്.ഐ ഡി​സ്‌​പെൻ​സ​റി​യിൽ വ​ച്ചാണ് ശസ്ത്രക്രിയ തുടങ്ങിവച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഗർ​ഭ​പാ​ത്ര​ത്തി​ന് പു​റ​ത്ത് പൂർ​ണ വ​ളർ​ച്ച​യെ​ത്തി​യ കു​ഞ്ഞി​നെ അ​മ്മ​യു​ടെ ജീ​വൻ അ​പ​ക​ട​ത്തി​ലാ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി മു​ര​ളി ഡോ​ക്ടർ പു​റ​ത്തെ​ടു​ത്തു. അ​തി​ന് മുൻ​പ് സ​മാ​ന​മാ​യ ശ​സ്​ത്ര​ക്രി​യ ലോ​ക​ത്ത് അ​ഞ്ച് ത​വ​ണ മാ​ത്ര​മേ വി​ജ​യ​ക​ര​മാ​യി ന​ട​ന്നി​ട്ടു​ള്ളാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യ​ട​ക്കം ജോ​ലി ചെ​യ്​ത സ്ഥാ​പ​ന​ങ്ങ​ളു​ടെ​യെ​ല്ലാം വി​ക​സ​ന​ത്തി​ന് ഏ​റെ പ​രി​ശ്ര​മി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ചി​കി​ത്സി​ച്ച​തെ​ല്ലാം പാ​വ​ങ്ങ​ളെ​യാ​ണ്. സ്‌​പെ​ഷ്യ​ലി​സ്റ്റു​കൾ അ​ധി​ക​മി​ല്ലാ​ത്ത കാ​ല​മാ​ണ്. എ​ല്ലാ കേ​സും നോ​ക്കും. ആ​രെ​യും കൈ​വി​ടി​ല്ല. ഹൃ​ദ​യ​സ്​തം​ഭ​നം വ​ന്നാ​ലും പ്ര​സ​വ​ത്തി​നും ത​ല​വേ​ദ​ന​യ്​ക്കും സ്‌​ട്രോ​ക്കി​നും ചി​കി​ത്സി​ക്കു​ന്ന​ത് മു​ര​ളി ഡോ​ക്ട​റാ​ണ്. അ​ങ്ങ​നെ​യാ​ണ് ജ​ന​കീ​യ​നാ​യ പോ​റ്റി ഡോ​ക്ടർ എ​ന്ന പേ​ര് ല​ഭി​ച്ച​ത്.

എ​ല്ലാം ഗീ​ത
ഒ​ന്ന​ര ല​ക്ഷം ശ​സ്​ത്ര​ക്രി​യ​കൾ ന​ട​ത്തി​യ​ത് റെ​ക്കാർ​ഡാ​യി​രി​ക്കു​മെ​ന്നും അ​ത് അ​ട​യാ​ള​പ്പെ​ടു​ത്താൻ ശ്ര​മി​ക്ക​ണ​മെ​ന്നും ഉ​പ​ദേ​ശി​ച്ച​ത് ഭാ​ര്യ ഗീ​ത​യാ​ണ്. ദീർ​ഘ​മാ​യ അ​നു​ഭ​വ​ങ്ങൾ ആ​ത്മ​ക​ഥ​യാ​ക്ക​ണ​മെ​ന്ന ഭാ​ര്യ​യു​ടെ ഉ​പ​ദേ​ശ​ത്തി​ലാ​ണ് ഡോ. എൻ.എൻ. മു​ര​ളി​യു​ടെ 'മു​റി​വു​കൾ ഉ​ണ​ങ്ങു​മ്പോൾ' എ​ന്ന ആ​ത്മ​ക​ഥ പി​റ​ന്ന​ത്.
ന​ല്ല​പാ​തി​യു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം ത​യ്യാ​റാ​ക്കി​യ ആ​ത്മ​ക​ഥ​യു​ടെ ര​ണ്ടാം​ഭാ​ഗം വൈ​കാ​തെ പ്ര​കാ​ശ​നം ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ദ്ദേ​ഹ​മി​പ്പോൾ.
കൊ​ട്ടാ​ര​ക്ക​ര
മ​ഹാ​ഗ​ണ​പ​തി​യാ​ണ്
ക​രു​ത്ത്
ത​ന്റെ ക​രു​ത്ത് കൊ​ട്ടാ​ര​ക്ക​ര മ​ഹാ​ഗ​ണ​പ​തി​യെ​ന്നാ​ണ് ഡോ. എൻ.എൻ. മു​ര​ളി​യു​ടെ വി​ശ്വാ​സം. ശ​സ്​ത്ര​ക്രി​യ​കൾ​ക്കി​ട​യിൽ കൈ​വി​ട്ടു​പോ​കു​മെ​ന്ന അ​വ​സ്ഥ വ​ന്ന​പ്പോൾ മ​ഹാ​ഗ​ണ​പ​തി​ക്ക് അ​ടു​ത്തേ​ക്ക് ആ​ശു​പ​ത്രി​യിൽ നി​ന്നും പാ​ഞ്ഞു​പോ​യി പ്രാർ​ത്ഥി​ച്ചി​ട്ടു​ണ്ട്. മ​ഹാ​ഗ​ണ​പ​തി ഒ​രി​ക്കൽ​പ്പോ​ലും അ​ദ്ദേ​ഹ​ത്തെ കൈ​വി​ട്ടി​ട്ടി​ല്ല. വീ​ട്ടി​ലു​ള്ള​പ്പോൾ എ​ല്ലാ ദി​വ​സ​വും മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തിൽ​പ്പോ​യി വ​ലം​വ​ച്ച് പ്രാർ​ത്ഥി​ക്കും.

കാ​രു​ണ്യ​ത്തി​ന്റെ ആൾ​രൂ​പം
ല​ക്ഷ​ക്ക​ണ​ക്കി​ന് പാ​വ​ങ്ങ​ളാ​ണ് ഡോ. എൻ.എൻ. മു​ര​ളി​യെ​ന്ന മ​നു​ഷ്യ​സ്‌​നേ​ഹി​യു​ടെ ത​ലോ​ട​ലേ​റ്റി​ട്ടു​ള്ള​ത്. 2014ൽ ല​യൺ​സ് ക്ല​ബ്ബ് ഡി​സ്​ട്രി​ക് ഗ​വർ​ണ​റാ​യി​രി​ക്കെ ഒ​രു​പാ​ട് ജീ​വ​കാ​രു​ണ്യ പ്ര​വർ​ത്ത​ന​ങ്ങൾ ന​ട​ത്തി. ല​യൺ​സ് ക്ല​ബ്ബി​ന്റെ ഭാ​ഗ​മാ​യി​ട്ട് ഇ​പ്പോൾ നാ​ല് പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ന്നു. ഏ​റ്റ​വും കൂ​ടു​തൽ സു​ഹൃ​ത്തു​ക്ക​ളെ സ​മ്മാ​നി​ച്ച​തും നാ​ലാ​ളി​ന് മു​ന്നിൽ സം​സാ​രി​ക്കാ​നു​ള്ള ക​രു​ത്ത് ത​നി​ക്ക് നൽ​കി​യ​തും ല​യൺ​സ് ഇന്റ​നാ​ഷ​ണൽ ആ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. സേ​വാ​ഭാ​ര​തി​യു​ടെ ജി​ല്ലാ പ്ര​സി​ഡന്റാ​യി പ്ര​വർ​ത്തി​ച്ചി​ട്ടു​ണ്ട്. പാ​വ​ങ്ങൾ​ക്ക് ആ​ഹാ​ര​ത്തി​നും ചി​കി​ത്സ​യ്​ക്കു​മൊ​ക്കെ സ്വ​ന്തം കൈ​യിൽ നി​ന്ന് പ​ണം നൽ​കു​ന്നു. 2011ലെ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പിൽ കൊ​ട്ടാ​ര​ക്ക​ര​യിൽ നി​ന്ന് മ​ത്സ​രി​ച്ച​പ്പോ​ഴാ​ണ് ഡോ. എൻ.എൻ. മു​ര​ളി യുടെ ജ​ന​കീ​യ​ത തി​രി​ച്ച​റി​യ​പ്പെ​ട്ട​ത്. രാ​ഷ്ട്രീ​യ പ്ര​വർ​ത്ത​കൻ അ​ല്ലാ​തി​രു​ന്നി​ട്ടും അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ച സ്വീ​കാ​ര്യ​ത എ​ല്ലാ​വ​രും അ​ന്ന് അ​ത്ഭു​ത​ത്തോ​ടെ​യാ​ണ് ക​ണ്ട​ത്. അ​ന്ന് ആർ.ബാ​ല​കൃ​ഷ്​ണപി​ള്ള ഡോ. എൻ.എൻ. മു​ര​ളി​യെ വി​ളി​പ്പി​ച്ച് നി​ങ്ങ​ളാ​ണ് കൊ​ട്ടാ​ര​ക്ക​ര​യിൽ മ​ത്സ​രി​ക്കേ​ണ്ട​തെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. മൂത്ത മ​രു​മ​കൻ ഡോ. പ്ര​വീൺ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തിൽ കി​ഡ്‌​നി രോ​ഗ​മു​ള്ള പാ​വ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യ്​ക്കാ​യി സേ​വ് കി​ഡ്‌​നി ഫൗ​ണ്ടേ​ഷൻ എ​ന്ന പേ​രിൽ ഒ​രു സം​ഘ​ട​ന​യു​ണ്ട്. ഇളയ മ​രു​മ​കൻ കൃ​ഷ്​ണൻ ന​മ്പൂ​തി​രി​യും ഈ പ്ര​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ന്നു. മ​ക്ക​ളാ​യ പ​ത്മി​നി​ക്കും ദ്രൗ​പ​ദി​ക്കും നൃ​ത്ത​പ​രി​പാ​ടി​ക​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണ​ത്തി​ന്റെ വ​ലി​യൊ​രു ഭാ​ഗ​വും സേ​വ് കി​ഡ്‌​നി ഫൗ​ണ്ടേ​ഷ​ന്റെ കാ​രു​ണ്യ പ്ര​വർ​ത്ത​ന​ങ്ങൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്നു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.