
1
പ്രസവാവധി മറ്റ് അവധികൾ പോലെ അല്ലെന്ന് ഹൈക്കോടതി.
അവധിയെടുക്കുന്നവർ പ്രസവിച്ചേ പറ്റൂ. അത് നിർബന്ധമാ!
2
ശബരിമല തന്ത്രിക്കു കൈമാറിയ കൊടിമര മുകളിലെ 'വാജിവാഹനം" രഹസ്യമായി മൂന്ന്
സംസ്ഥാനങ്ങളിലെത്തിച്ച് പിരിവ് നടത്തിയെന്ന് എസ്.ഐ.ടി കണ്ടെത്തൽ.
'വാജിവാഹന"ത്തിന്റെ ടയർ മാറ്റിയ വകയിലും പെട്രോളടിച്ച വകയിലും 20 ലക്ഷം രൂപേടെ ബില്ലുണ്ട്!
3
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികൾ ഇനിയും വൈകരുതെന്ന് ഹൈക്കോടതി.
ബി - നിലവറയിലെ സ്വർണാഭരണങ്ങൾ ഒന്നുകൂടി സ്വർണം പൂശിയാലോ!
4
മംഗലപുരത്ത് ഭാര്യാപിതാവിനെ വെട്ടിയ യുവാവ്
പിടിയിൽ...
സാധാരണ, അളിയന്മാർക്കാണ് വെട്ടു കിട്ടാറ്...
5
കോൺഗ്രസ് പുതുയുഗയാത്രയുടെ വേദിയിൽ ഇടിച്ചുകയറുന്ന ഖദറന്മാരെ പിരിച്ചുവിടാൻ വേണ്ടിവന്നാൽ
ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിക്കാൻ മടിക്കില്ലെന്ന് ഏറെ ഖേദത്തോടെ കെ.പി.സി.സി അറിയിച്ചിരിക്കുന്നു.
6
പൊതുജനം, ബഹുജനം എന്നീ വാക്കുകൾ തമ്മിലുള്ള വ്യത്യാസം അറിയില്ലെന്ന് എം.വി. ഗോവിന്ദൻ.
തല്ലു കൊള്ളാനും ജയിലിൽ പോകാനും ക്യാപ്‌സൂൾ വിതരണം ചെയ്യാനും പൊതുജനം. ബഹു. പിൺറായ്,
ബഹു. ഗോയ്‌ന്തൻ, ബഹു. എം.എം. മണി തുടങ്ങിയവർ മറ്റേതും!
7
നഗരത്തിലെ തെരുവുനായ്‌ക്കൾക്ക് ഷെൽട്ടർ ഒരുങ്ങുന്നു...
പാമ്പുകൾക്ക് മാളമുണ്ട്, പട്ടികൾക്ക് ഷെൽട്ടറുണ്ട്, മനുഷ്യപുത്രനു തലചായ്ക്കാൻ...
8
തിരുവിതാംകൂർ ദേവസ്വം ബോർഡ് സാമ്പത്തിക വിവാദങ്ങളെപ്പറ്റി ചർച്ചചെയ്യാൻ ഊരാളുങ്കലിനെയും വിളിച്ചു.
അന്നേദിവസം ഊരാളുങ്കലിന് പനിയായിരിക്കുമെന്ന് അറീച്ചിട്ടൊണ്ട്....
9
തലസ്ഥാനത്ത് എം.എൽ.എ ക്വാർട്ടേഴ്സിൽ തീപിടിത്തം.
സെക്സ്‌പ്ളോസീവുകൾ ആരെങ്കിലും അകത്തുണ്ടായിരുന്നോ എന്തോ!
10
ഇറാൻ പ്രക്ഷോഭത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് പ്രസിഡന്റ് ക്ഷമാപണം നടത്തി.
രക്തസാക്ഷികളായി പ്രഖ്യാപിച്ച് കോടികൾ പിരിക്കാനുള്ള ബുദ്ധി പ്രസിഡന്റിന് ഇല്ലാതെ പോയല്ലോ!
11
തനിക്ക് പത്മഭൂഷൺ മോഹമില്ല. വിചാരിച്ചിരുന്നെങ്കിൽ കിട്ടിയേനേ എന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.
മരണാനന്തര ബഹുമതി ഒരെണ്ണം മിച്ചമൊണ്ട്. എടുക്കട്ടോ...
12
കേരളം മുൻനിര രാജ്യങ്ങളുടെ സാമ്പത്തിക നിലവാരത്തിലെത്തിയെന്ന് മുഖ്യമന്ത്രി.
ന്യൂയോർക്ക്, ഇംഗ്ളണ്ട്, പാരീസ്, കേരളം... എല്ലാരും കട്ടയ്ക്ക് നിൽക്കുവാ!
13
കോട്ടൂരിൽ പാപ്പാന്റെ മരണം. ആനയ്ക്ക് രണ്ടു പാപ്പാന്മാർ വേണമെന്ന ചട്ടം പാലിച്ചില്ലെന്ന് ആക്ഷേപം.
ഈശൊരാ... ആനയ്ക്കും കിളിയോ!
14
കമ്മ്യൂണിസ്റ്റുകൾ ഭരിച്ചാൽ നിക്ഷേപം എത്തില്ലെന്ന് നിർമ്മലാ സീതാരാമൻ.
എത്തും; പക്ഷേ, ചില'വായീ"പ്പോകും..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |