
നാരങ്ങാനം : നാരങ്ങാനം തേക്കനാൽഭാഗം അജയന്റെ വീട്ടിൽ മോഷണ ശ്രമം. കഴിഞ്ഞ ദിവസം രാത്രി 11.45നായിരുന്നു സംഭവം. മോഷ്ടാവ് ജനൽവഴി കമ്പിട്ട് മുറിയിലിരുന്ന ബാഗ് വലിച്ചെടുക്കുമ്പോഴാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒരാഴ്ച മുൻപ് ഇതേ ഭാഗത്തെ വീട്ടിൽ മോഷണ ശ്രമം നടന്നിരുന്നു,മറ്റൊരു വീട്ടിൽ നിന്ന് രണ്ടായിരം രൂപ മോഷണം പോവുകയും ചെയ്തിരുന്നു. ആറന്മുള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |