കുന്ദമംഗലം: പെരുവയൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ശിലാസ്ഥാപനം റവന്യു മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വ്യവസായി ബി.കെ മജീദ് സൗജന്യമായി നൽകിയ സ്ഥലത്താണ് പെരുവയൽ സ്മാർട്ട് വില്ലേജിന് കെട്ടിടം നിർമ്മിക്കാൻ തുക അനുവദിച്ച് ഉത്തരവുണ്ടായത്. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.വി ജാഫർ, സബ് കളക്ടർ എസ് ഗൗതംരാജ് , ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർസൺ ഷാഹിന സലാം, എം.സി അജയ്, എം.പി ബിജു, സദാശിവൻ, പി.വി ജാഫർ , ഷാജി അറപ്പോയിൽ, തഹസിൽദാർ സി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |