നാദാപുരം: എൻ.ജി.ഒ അസോസിയേഷൻ നാദാപുരം ബ്രാഞ്ച് സമ്മേളനം കല്ലാച്ചിയിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ടി.ജൂബേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രദീപൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി, ജില്ലാ സെക്രട്ടറി കെ. ദിനേശൻ, ട്രഷറർ ഷാജിവ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. പ്രതീഷ്, രാജേഷ് ബാബു ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ കെ രാജേഷ്, സൂരജ് ഒ, പി.പി. പ്രകാശൻ, കെ.പി.എസ്.ടി.എ. നേതാക്കളായ രഞ്ജിത് കുമാർ പി, വി.വിനോദൻ എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറി പ്രജീഷ് എം.പി. സ്വാഗതവും ട്രഷറർ ദിനൂപ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ദിനൂപ്.പി (പ്രസിഡന്റ്), പ്രജീഷ് എൻ.പി (സെക്രട്ടറി), വിജയൻ കെ.കെ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |