കുന്ദമംഗലം: റംസാൻ കാമ്പെയിനിന്റെ ഭാഗമായി എസ് .വൈ .എസ് കുന്ദമംഗലം സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയപാതയിൽ മർകസ് പരിസരത്ത് ഇഫ്‌താർ ഖൈമ പ്രവർത്തനം ആരംഭിച്ചു. റംസാൻ 30 ദിവസവും ഇഫ്‌താർ ഖൈമയിൽ യാത്രക്കാർക്ക് നോമ്പ് തുറക്കുന്നതിനുള്ള വിഭവങ്ങൾ വിതരണത്തിനായി ഒരുക്കും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. അഷ്റഫ് അഹ്സനി അദ്ധ്യക്ഷത വഹിച്ചു. സൈനുൽ ആബിദ് കുറ്റിക്കാട്ടൂർ, അസിലുദ്ദീൻ മായനാട് , ബാദുഷ സഖാഫി, ശുഹൈബ് പൊന്നകം, മുഹമ്മദ് കുറ്റിക്കാട്ടൂർ, ഷൗക്കത്തലി കുറ്റിക്കാട്ടൂർ, കബീർ കുന്ദമംഗലം, ബിസ്മില്ലാ ഖാൻ , ജംഷീർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |