
കരിന്തളം:അനധികൃതമായി ചെങ്കല്ല് കടത്തുകയായിരുന്ന മൂന്ന് ലോറികൾ കരിന്തളത്ത് റവന്യൂ അധികൃതർ പിടികൂടി. ആർ.ഡി.ഒയ്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കരിന്തളം കയനിയിലെ ചെങ്കൽ പണയിൽ കരിന്തളം വില്ലേജ് ഓഫീസർ കെ.രാധിക നടത്തിയ പരിശോധനയിൽ മലപ്പുറം സ്വദേശി നവാസിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 55 എ.എൽ 4953 നമ്പർ ലോറിയാണ് പിടികൂടിയത്.ഇന്നലെ വൈകുന്നേരം വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി, കരിന്തളം വില്ലേജ് ഓഫീസർ കെ.രാധിക എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം മലപ്പുറം സ്വദേശികളായ ഷാഹുൽ ഹമീദ്,മുഹമ്മദ് സിനാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള കെ.എൽ 52 ആർ 2744 , കെ.എൽ 14 വി 8652 നമ്പർ ലോറികൾ കൂടി പിടികൂടി.പിടികൂടിയ ലോറികൾ കരിന്തളം വില്ലേജ് ഓഫീസ് കോമ്പൗണ്ടിലേക്ക് മാറ്റി.വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
