SignIn
Kerala Kaumudi Online
Sunday, 22 February 2026 4.06 AM IST

പൊയിലൂർ സ്‌ഫോടനത്തിൽ വിശദ അന്വേഷണം വേണം

Increase Font Size Decrease Font Size Print Page
udf

പാനൂർ :പൊയിലൂരിൽ ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് യു.ഡി.എഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്‌ഫോടനത്തിനുശേഷം പ്രസ്തുത സ്ഥലത്തുനിന്നും കുഴിച്ചിട്ട നിലയിൽ ബോംബുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആൾതാമസം ഇല്ലാത്ത വീടിന്റെ പറമ്പിലാണ് സി.പി.എമ്മിന് ശക്തമായ സ്വാധീനമുള്ള ഇവിടെ സ്‌ഫോടനം നടന്നിട്ടുള്ളത്. സമാനമായി ആൾതാമസം ഇല്ലാത്ത പരിസരത്തെ വീടുകൾ, സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ശക്തമായ തിരച്ചിൽ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പി.പി.എ സലാം അദ്ധ്യക്ഷത വഹിച്ചു. വി.സുരേന്ദ്രൻ, കെ.പി.സാജു,പി.കെ.ഷാഹുൽഹമീദ്, കാട്ടൂർ മഹമൂദ്,സിജി.തങ്കച്ചൻ, സന്തോഷ് കണ്ണമ്പള്ളി, ഹരിദാസ് മൊകേരി, ടി.പി.മുസ്തഫ,കെ.പി.ഹാഷിം, കെ.ലോഹിതാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.