പാലക്കാട്: പൊതുജനങ്ങൾക്ക് മികച്ച വിശ്രമ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കിഴക്കഞ്ചേരിയിൽ 'ടേക്ക് എ ബ്രേക്ക്' കേന്ദ്രം ആരംഭിച്ചു. എം.എൽ.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പദ്ധതിയുടെ ഉദ്ഘാടനം കെ.ഡി.പ്രസേനൻ എം.എൽ.എ നിർവഹിച്ചു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം യു.അഷറഫ്, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എം.കലാധരൻ, വൈസ് പ്രസിഡന്റ് ലളിത ചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബാബു, എം.തങ്കപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിത ശിവദാസ്, സെക്രട്ടറി കെ.വത്സല, വാർഡംഗം കരുണ രാജേഷ്, മുൻ എം.എൽ.എ സി.കെ.രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |