
തൃക്കരിപ്പൂർ: ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി വടക്കെ തൃക്കരിപ്പൂർ വില്ലേജ് ഓഫീസിന് അംഗീകാരം. റവന്യു മന്ത്രി കെ.രാജനാണ് പ്രഖ്യാപനം നടത്തിയത്. ജനങ്ങൾക്ക് നൽകുന്ന മികച്ച സേവനവും ചിട്ടയായ പ്രവർത്തനവുമാണ് നോർത്ത് തൃക്കരിപ്പൂർ വില്ലേജ് ഓഫീസിനെ ഈ നേട്ടത്തിന് അർഹമാക്കിയത്. ആയിറ്റിയിലെ ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി വിതരണം ചെയ്യാനുള്ള നടപടിയിലേക്ക് എത്തിച്ചതാണ് ഇതിൽ പ്രധാനം. ഇവിടെ 23 കുടുംബങ്ങൾക്കാണ് 26ന് കാഞ്ഞങ്ങാട് വച്ച് പട്ടയം വിതരണം ചെയ്യും. സർക്കാരിന്റെ പുതിയ തീരുമാനത്തിൽ വളരെ സന്തോഷത്തിലാണ് ആയിറ്റി നിവാസികൾ. സ്വന്തം പേരിൽ ഒരു തുണ്ട് ഭൂമിയെങ്കിലും വേണമെന്ന ആയിറ്റി നഗറിലെ കുടുംബങ്ങളുടെ ആഗ്രഹം നിറവേറാൻ ജീവനക്കാരുടെ സജീവമായി നടത്തിയ ഇടപെടലിന്റെ കൂടി ഫലമാണ് 26ന് നടക്കുന്ന പട്ടയ വിതരണചടങ്ങ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |