
പൊന്ന്യം: കടത്തനാടിന്റെ വീരചരിത്രത്തിൽ ഇടംനേടിയ തച്ചോളി ഒതേനന്റേയും കതിരൂർ ഗുരിക്കളുടേയും വിഖ്യാതമായ ഏറ്റുമുട്ടൽ നടന്ന ഏഴരക്കണ്ടത്തെ കോരിത്തരിപ്പിച്ച് പുതുമുറ അഭ്യാസികളുടെ ഉജ്വല പ്രകടനം.ശത്രു വ്യൂഹത്തെ വെൺ മഴു പ്രയോഗത്തിലൂടെ നിഷ്പ്രയാസം കീഴ്‌പ്പെടുത്തിയ അഹല്യയായിരുന്ന പൊന്ന്യത്തങ്കത്തിൽ ഇന്നലത്തെ താരങ്ങളിലൊരാൾ.
അത്യന്തം അപകടകരമായ ഗദായുദ്ധവും അഗ്നി ചിതറിയ ഉറുമി പയറ്റും ശ്വാസമടക്കിപ്പിടിച്ചാണ് കാണികൾ. നോക്കിക്കണ്ടത്. ഇന്നലെ നടന്ന തച്ചോളി ഒതേനൻ, കതിരൂർ ഗുരിക്കൾ അനുസ്മരണ സമ്മേളനം പൊലീസ് കമ്മീഷണർ നിധിൻ രാജ്
ഉദ്ഘാടനം ചെയ്തു. സ്പീക്കർ അഡ്വ. എ എൻ ഷംസീർ വിശിഷ്ടാതിഥിയായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഷബ്നം അദ്ധ്യക്ഷത വഹിച്ചു.കീച്ചേരി രാഘവൻ സ്മാരക ഭാഷണം നടത്തി. കടത്തനാട്കളരി ചാലപ്പുറം, വി.കെ.എം.കളരി പൊന്നാനി, നിത്യചൈതന്യ കളരി ഡൽഹി , എച്ച്.ജി.എസ്. കളരി എടപ്പാൾ, എന്നിവരുടെ കളരി അഭ്യാസ പ്രകടനങ്ങളും വില്ല് പാട്ടും, സംഘനൃത്തമത്സരങ്ങളും അരങ്ങേറി. തുടർന്ന് ഹരിശങ്കർ ലൈവ് പ്രോഗ്രാമും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |