
അതിക്രമം പ്രസവത്തിനായി ലേബർ റൂമിൽ പ്രവേശിപ്പിച്ച ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന ആവശ്യവുമായി
കണ്ണൂർ: ഗർഭിണിയായ ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് പരിയാരം മെഡിക്കൽ കോളേജിൽ അക്രമം കാട്ടിയ കാഞ്ഞങ്ങാട് സ്വദേശി ഒഴിഞ്ഞവളപ്പിലെ റാഷിദിനെ (24) പരിയാരം പൊലീസ് പിടികൂടി.വെള്ളിയാഴ്ച രാത്രിയാണ് സംഭവം. റാഷിദിന്റെ ഭാര്യയെ പ്രസവത്തിനായി ലേബർ റൂമിൽ കയറ്റിയതായിരുന്നു.
ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് ലേബർ റൂമിൽ പ്രവേശിച്ച റാഷിദിനോട് ഡോക്ടർമാരുടെ അനുമതി ഇല്ലാതെ കഴിയില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കിയപ്പോഴായിരുന്നു അക്രമം നടത്തിയത്.ലേബർ റൂമിൽ കയറിയ റാഷിദ് ഫർണിച്ചറുകളും ചെയറുകളും അടിച്ചുതകർക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. ആശുപത്രിയിൽ 15,000 രൂപയുടെ നാശനഷ്ടമുണ്ടായി. നഴ്സിംഗ് ഓഫീസർ സനിലയുടെ പരാതിയിലാണ് പരിയാരം പൊലീസ് കേസെടുത്തത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |