
പാലക്കാട്: ചിറ്റിലഞ്ചേരിയിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പാലക്കാട് വണ്ടാഴി തണ്ടലോട് സതീഷ് (33) ആണ് മരിച്ചത്. സംഭവത്തിൽ സതീഷിന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റിഡിയിലെടുത്തു. ഇന്ന് വെെകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്.
വട്ടോംപാടത്തുള്ള തോട്ടിൽ ഇലക്ട്രിക് ലെെനിൽ നിന്നും വെെദ്യുതി ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് ആലത്തൂർ പൊലീസ് കേസെടുത്തു. സതീഷിന്റെ മൃതദേഹം നെന്മാറ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |