
ഓയൂർ: കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ പോയ 18 കാരൻ ഇത്തിക്കരയാറ്റിൽ മുങ്ങിമരിച്ചു. ഓയൂർ അടയറ,മുണ്ടാമഞ്ചൽ റിഹാൻ മൻസിലിൽ സുനീറിന്റെ മകൻഎസ്. മുഹമ്മദ് റിഹാൻ (18) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4ഓടെയായിരുന്നു സംഭവം. അനുജനും മറ്റൊരു കൂട്ടുകാരനുമൊത്ത് വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിന് താഴെയുള്ള കടവിൽ മീൻ പിടിച്ചു കൊണ്ടിരിക്കെ കാൽ വഴുതി ആറ്റിൽ വീഴുകയായിരുന്നു.നിലവിളി കേട്ട് നാട്ടുകാരെത്തി സുനീറിനെ കരയ്ക്കെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്:സെമീറ.സഹോദരി: നജ്ര,സഹോദരൻ: ഇർഫാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |