ആലുവ: നഗരത്തിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് ഇരുചക്രവാഹന യാത്രികർ മരിച്ചു. ആലങ്ങാട് നായിക്കുളം തോട്ടകത്ത് വീട്ടിൽ സാബുവിന്റെ മകൻ സാജു ജോസഫ് (അപ്പൂസ്, 27), ആലുവ തോട്ടയ്ക്കാട്ടുകര കുഴിനികത്തിൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ ആദിത്യൻ (23) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11.15 ന് ആലുവ ജില്ലാ ആശുപത്രിക്ക് സമീപം സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സാജു ജോസഫ് മരിച്ചത്. മാതാവ്: ഉഷ. സഹോദരി: ജിഷ. സംസ്‌കാരം നടത്തി.
ദേശീയപാതയിൽ പറവൂർ കവലയ്ക്ക് സമീപം ശനിയാഴ്ച രാത്രി 11.30 ഓടെ ബൈക്കിൽ അജ്ഞാത വാഹനം ഇടിച്ചാണ് ആദിത്യൻ മരിച്ചത്. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി. ആലുവ പൊലീസ് കേസെടുത്തിട്ടുണ്ട്. ആദിത്യന്റെ കണ്ണുകൾ ദാനം ചെയ്തു. സംസ്‌കാരം നടത്തി. മാതാവ്: ശുഭ. സഹോദരൻ. അനന്തകൃഷ്ണൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |