SignIn
Kerala Kaumudi Online
Monday, 23 February 2026 5.36 AM IST

കെ-ഫോൺ കണക്ഷൻ: കാൽലക്ഷം പിന്നിട്ട് ജില്ല; സൗജന്യ കണക്ഷനിലും മുന്നിൽ

Increase Font Size Decrease Font Size Print Page

മലപ്പുറം: കുറഞ്ഞ നിരക്കിൽ ബ്രോഡ്ബാൻഡ് കണ‌ക്‌ഷൻ നൽകുന്ന സംസ്ഥാന സർക്കാരിന്റെ കെ-ഫോൺ പദ്ധതിയിൽ ഏറ്റവും കൂടുതൽ കണ‌ക്‌ഷനുകൾ ഉള്ളത് മലപ്പുറത്ത്. സംസ്ഥാനത്ത് ഇതുവരെ നൽകിയ 1,44,901 കണക്ഷനുകളിൽ 27,987 എണ്ണം മലപ്പുറത്താണ്. ഇതിൽ 21,859ഉം ഗാർഹിക കണ‌ക്‌ഷനുകളാണ്. മലപ്പുറത്തിന്റെ പകുതി കണക്ഷനുകൾ മാത്രമാണ് തൊട്ടുപിന്നിലുള്ള കോട്ടയം, പാലക്കാട് ജില്ലകളിലുള്ളത്. കോട്ടയത്ത് 13,271ഉം പാലക്കാട് 13,271ഉം കണക്ഷനുകളാണ് ഉള്ളത്. ഏറ്റവും പിന്നിലുള്ള കാസർകോട്- 4,389ഓളം കണക്ഷനുകളാണ്. ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ കെ-ഫോൺ ഫൈബർ കേബിളുകൾ വിന്യസിക്കാൻ കഴിഞ്ഞതാണ് ജില്ലയ്ക്ക് നേട്ടമായത്.
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ
2,​379 സ്ഥാപനങ്ങൾക്ക് കണക്ഷനുകൾ നൽകിയിട്ടുണ്ട്. സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കുന്ന ബി.പി.എൽ കണക്ഷനുകളുടെ കാര്യത്തിലും ജില്ലയാണ് മുന്നിൽ. 3,​558 പേർക്ക് കണക്ഷനുകൾ ലഭിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ നൽകിയതിനേക്കാൾ ഇരട്ടിയിലധികം കണക്ഷനുകൾ നൽകാനായി. ഒരുനിയോജക മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 1,400 ബി.പി.എൽ കുടുംബങ്ങൾക്ക് ഇന്റർനെറ്റ് കണ‌ക്‌ഷൻ നൽകാനായിരുന്നു ആദ്യ പദ്ധതി. ഇത് മറികടന്നുള്ള നേട്ടമാണ് ഇക്കാര്യത്തിൽ ജില്ലയിലുണ്ടായത്. മലപ്പുറം മുണ്ടുപറമ്പിലെ കെ.എസ്.ഇ.ബി 110 കെ.വി സബ് സ്റ്റേഷനാണ് പ്രധാന കൺട്രോളിംഗ് കേന്ദ്രം (കോർ പോപ്). ഇവിടെ നിന്നാണ് മറ്റ് സബ് സ്റ്റേഷനുകളിലേക്ക് കണ‌ക്‌ഷൻ നൽകിയത്. ഒ.പി.ജി.ഡബ്ല്യു കേബിളുകൾ വഴി ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്. 35 ഇടങ്ങളിൽ സെർവറുകളും സ്ഥാപിച്ചിട്ടുണ്ട്.

കണക്ഷ‌നെടുക്കാം ഇങ്ങനെ

  • ലോക്കൽ നെറ്റ് വർക്ക് ഓപ്പറേറ്റർമാർ വഴിയാണ് കണക്ഷനുകൾ നൽകുന്നത്. സംസ്ഥാനത്ത് ഇതിനായി 3,595 ഓപ്പറ്റേറർമാരെ തിരഞ്ഞെടുത്തിട്ടുണ്ട്.
  • ഒരുമാസത്തേക്ക് 299 രൂപ നിരക്കുള്ള പ്ലാനാണ് ഏറ്റവും ചെലവ് കുറഞ്ഞത്. 3,000 ജി.ബി വരെ ഈ പ്ലാനിൽ ഉപയോഗിക്കാം.
  • 'എന്റെ കെ ഫോൺ' എന്ന ആപ്പിലൂടെയും 18005704466 എന്ന ടോൾഫ്രീ നമ്പർ വഴിയും വിളിച്ച് കണക്ഷന് അപേക്ഷ നൽകാം.
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.