
കല്ലമ്പലം: നാവായിക്കുളം മലയാളവേദി വാർഷികസമ്മേളനവും കൂട്ടായ്മയും പുരസ്കാര സമർപ്പണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി ഉദ്ഘാടനം ചെയ്തു.ഓരനെല്ലൂർബാബു അദ്ധ്യക്ഷത വഹിച്ചു.ഡോ.അശോക് ശങ്കർ സ്വാഗതവും പ്രസന്നൻ വടശ്ശേരിക്കോണം നന്ദിയും പറഞ്ഞു.രംഗപ്രഭാത് കെ.കൊച്ചുനാരായണപിള്ള സ്മാരക സാഹിത്യപുരസ്‌കാരം ഷാനവാസ് പോങ്ങാനാടിനും മുത്താന സാംബശിവൻ കവിതാ പുരസ്‌കാരം രാധാകൃഷ്ണൻ കുന്നുംപുറത്തിനും കൈമാറി.പെരിനാട് സദാനന്ദൻപിള്ളയുടെ ആനന്ദ വൈഖരി എന്ന പുസ്തകം ചന്ദ്രസേനൻ മിതൃമ്മലയ്ക്ക് നൽകി വിളക്കുടിരാജേന്ദ്രൻ പ്രകാശനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |